Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ഡച്ച് പൗരൻ ബംഗളൂരുവിൽ പിടിയിൽ; മുപ്പതുകാരിയെ പരിചയപ്പെട്ടത് ഫേസ്‌ബുക്കിലൂടെ

വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ഡച്ച് പൗരൻ ബംഗളൂരുവിൽ പിടിയിൽ; മുപ്പതുകാരിയെ പരിചയപ്പെട്ടത് ഫേസ്‌ബുക്കിലൂടെ

ബംഗളൂരു: ബലാത്സംഗക്കേസിൽ ഡച്ച് പൗരനെ ബംഗളൂരുവിൽ അറസ്റ്റ് ചെയ്തു. യെലഹങ്ക സർദാർഹള്ളിയിൽ താമസിക്കുന്ന പീറ്റർ ബ്രുയാൻജിനെയാണ് എയർപോർട്ട് പൊലീസ് അറസ്റ്റുചെയ്തത്. ഹരിയാന സ്വദേശിയായ മുപ്പതുകാരി നൽകിയ പരാതിയിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. അഞ്ച് മാസം ഗർഭിണിയാണ് പരാതിക്കാരിയായ യുവതി.

ഡച്ച് പൗരനെതിരെ വഞ്ചനയ്ക്കും മാനഭംഗത്തിനുമാണ് യുവതി പരാതി നൽകിയിരുന്നത്. ഫേസ്‌ബുക്കിലൂടെ 2011-ലാണ് ഇയാളെ യുവതി പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും അടുത്ത സുഹൃത്തുക്കളായി. യുവതിയെ വിവാഹം കഴിക്കാമെന്ന് ഇയാൾ വാഗ്ദാനം നൽകുകയും ചെയ്തു.

നെതർലൻഡ്‌സ് ആസ്ഥാനമായ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ബംഗളൂരു ബന്നിഗനഹള്ളിയിലെ ഓഫീസിന്റെ ചുമതലക്കാരനാണ് പിടിയിലായയാൾ. താൻ വിവാഹമോചിതനാണെന്നും ഇന്ത്യക്കാരിയെ വിവാഹം കഴിക്കണമെന്നുള്ളതാണ് തന്റെ ആഗ്രഹമെന്നും പറഞ്ഞാണ് ഇയാൾ യുവതിയെ വലയിൽവീഴ്‌ത്തിയത്.

വിവാഹം കഴിക്കുമെന്ന ഉറപ്പിന്മേൽ കഴിഞ്ഞ രണ്ടുവർഷത്തിനിടെ പലതവണ ഇയാളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നും യുവതി പറഞ്ഞു. താൻ ഗർഭിണിയാണെന്ന വിവരം പറഞ്ഞതോടെ അലസിപ്പിക്കാനാണ് ഇയാൾ പറഞ്ഞത്. അതിനുശേഷം തന്നെ ഒഴിവാക്കാൻ ശ്രമിക്കുകയായിരുന്നു പ്രതിയെന്നും യുവതി പരാതിപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP