Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മക്കോർമിക്കും ഈസ്റ്റേണിനെ കൈവിടുന്നു; കമ്പനി വിൽപ്പനയ്ക്കെന്ന് റിപ്പോർട്ട്: മീരാൻ കുടുംബം ഓഹരികൾ വിൽക്കാനൊരുങ്ങുന്നതായി എക്ണോമിക് ടൈംസ്; 1,800- 2000 കോടിവരെ മൂല്യമുള്ള കമ്പനിയുടെ വിൽപ്പനയ്ക്കുള്ള ഔദ്യോഗിക നടപടികൾ ഉടൻ ആംരഭിച്ചേക്കും

മക്കോർമിക്കും ഈസ്റ്റേണിനെ കൈവിടുന്നു; കമ്പനി വിൽപ്പനയ്ക്കെന്ന് റിപ്പോർട്ട്: മീരാൻ കുടുംബം ഓഹരികൾ വിൽക്കാനൊരുങ്ങുന്നതായി എക്ണോമിക് ടൈംസ്; 1,800- 2000 കോടിവരെ മൂല്യമുള്ള കമ്പനിയുടെ വിൽപ്പനയ്ക്കുള്ള ഔദ്യോഗിക നടപടികൾ ഉടൻ ആംരഭിച്ചേക്കും

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഈസ്റ്റേൺ കറിക്കൂട്ടുകൾ കമ്പനിയുടെ വലിയൊരു ഭാഗം ഷെയർ വിൽക്കാൻ മീരാൻ കുടുംബം ഒരുങ്ങുന്നതായി റിപ്പോർട്ട്. എക്ണോമിക് ടൈംസാണ് വാർത്ത പുറത്തുവിട്ടത്. കമ്പനിയുടെ 74% ഷെയർ മീരാൻ കുടുംബത്തിനും 26% ഷെയർ ആഗോള സുഗന്ധ വ്യജ്ഞന മേഖലയിലെ ഭീമന്മാരായ മക്കോർമിക് ആൻഡ് കോയ്ക്കുമാണ്.2010ൽ ആണ് മക്കോർമിക് 249 കോടി രൂപയ്ക്ക് ഈസ്റ്റേണിന്റെ 26 ശതമാനം ഓഹരി സ്വന്തമാക്കിയത്.

മക്കോർമിക്കും ഒമ്പതുവർഷത്തെ ഓഹരി വിൽക്കാൻ ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.1,800- 2000 കോടിവരെയാണ് ഈസ്റ്റേൺ കറിക്കൂട്ടുകളുടെ മൂല്യം. അവൻഡസ് കാപ്പിറ്റൽ എന്ന അഡൈ്വടൈസിങ് പ്രമോട്ടർമാരാണ് ഓഹരി വാങ്ങാൻ പറ്റിയ ആളെ കണ്ടെത്താനുള്ള ചുമതല ഏറ്റെടുത്തിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ വിൽപ്പനയ്ക്കുള്ള ഔദ്യോഗിക നടപടികൾ ആരംഭിക്കും. നിലവിലെ പ്രമോട്ടർമാർ മുഴുവൻ ഓഹരികളും വിൽക്കുമോ അതോ ചെറിയ ഷെയർ നിലനിർത്തുമോയെന്ന കാര്യം വ്യക്തമല്ല.

സുഗന്ധവ്യഞ്ജനങ്ങൾ, മസാലകൾ, മിശ്രിത സുഗന്ധവ്യഞ്ജന പൊടികൾ, അച്ചാറുകൾ, അരി ഉൽപന്നങ്ങൾ എന്നിവ ഉത്പാദിപ്പിച്ചു വിൽക്കാൻ അടിമാലി കേന്ദ്രമായി 1983 ൽ എം.ഇ മീരാൻ സ്ഥാപിച്ചതാണ് ഈസ്റ്റേൺ. അച്ചാറുകൾ, പ്രോസസ്ഡ് ഫുഡ് ഇനങ്ങൾ തുടങ്ങിയവയും ഉൽപ്പന്ന നിരയിൽപ്പെടുത്തി കമ്പനി പിന്നീട് വൈവിധ്യവത്കരിച്ചു. കേരളത്തിലെ സംഘടിത സുഗന്ധവ്യഞ്ജന വിഭാഗത്തിന്റെ 70 ശതമാനത്തോളം വിപണി വിഹിതം ഇപ്പോൾ ഈസ്റ്റേണിനുണ്ട്. നിർമ്മാണ മേഖലയിലും, റെഡിമെയ്ഡ് വസ്ത്രവ്യാപാര രംഗത്തും സംരംഭങ്ങൾ തുടങ്ങിയ ഈസ്റ്റേൺ ഗ്രൂപ്പിന്റെ അമരത്തുള്ളത് നവാസ് മീരാനും ഫിറോസ് മീരാനുമാണ്. എം. ഇ.മീരാൻ 2011 ൽ അന്തരിച്ചു.

ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക, മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ മികച്ച വിപണി കയ്യടക്കിക്കഴിഞ്ഞ ഈസ്റ്റേൺ കോണ്ടിമെന്റ്‌സ് കമ്പനിയുടെ മൂല്യം 1,800-2,000 കോടി രൂപ വരുമെന്നു കണക്കാക്കപ്പെടുന്നു. കയറ്റുമതി വരുമാനത്തിൽ 25 % വിഹിതം ഗൾഫ് രാജ്യങ്ങളിൽ നിന്നാണ്. ദുബായ്, ദോഹ, ജിദ്ദ എന്നിവിടങ്ങളിൽ ശക്തമായ സാന്നിധ്യമുണ്ട്. ആഭ്യന്തര വിപണികളേക്കാൾ ഉയർന്ന ലാഭക്ഷമതയുള്ളതാണ് ഈ വിപണികളെന്ന് ക്രിസിൽ റിപ്പോർട്ട് ചെയ്തിരുന്നു.കഴിഞ്ഞ സാമ്പത്തിക വർഷം 810 കോടി രൂപയായിരുന്നു വിറ്റുവരവ്. ഇതിൽ കേരളത്തിൽ നിന്നു മാത്രം 50 ശതമാനം.എം.ഇ മീരാന്റെ മക്കളായ നവാസ് മീരാനും ഫിറോസ് മീരാനുമാണ് ഇപ്പോൾ കമ്പനി മുന്നോട്ടുകൊണ്ടുപോകുന്നത്.ഓഹരി വിൽപ്പനയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളോട് പ്രതികരിക്കാൻ ഈസ്റ്റേൺ കോണ്ടിമെന്റ്സ് ചെയർമാൻ നവാസ് മീരാനോ മക്കോർമിക്കോ തയ്യാറായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP