Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാടു വിട്ടെങ്കിലും കൂടെ കൊണ്ടുപോകാൻ സാധിക്കാത്ത സ്വത്തുക്കൾ പിടിച്ചെടുത്ത് സർക്കാർ; വിജയ മല്ല്യയുടെ 1400 കോടിയുടെ സ്വത്തുക്കൾ ജപ്തി ചെയ്തു

നാടു വിട്ടെങ്കിലും കൂടെ കൊണ്ടുപോകാൻ സാധിക്കാത്ത സ്വത്തുക്കൾ പിടിച്ചെടുത്ത് സർക്കാർ; വിജയ മല്ല്യയുടെ 1400 കോടിയുടെ സ്വത്തുക്കൾ ജപ്തി ചെയ്തു

ന്യൂഡൽഹി : സാമ്പത്തിക തട്ടിപ്പ് നടത്തിയ ശേഷം രാജ്യംവിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് വിഭാഗം ജപ്തി ചെയ്തു. യുബി ഗ്രൂപ്പിന്റെയടക്കം 1,411 കോടി രൂപയുടെ സ്വത്തുക്കളാണ് ഏറ്റെടുത്തത്. കള്ളപ്പണം തടയൽ നിയമപ്രകാരമാണ് നടപടി. ബാങ്ക് അക്കൗണ്ട്, ബെംഗളൂരു, മുംബൈ, ചെന്നൈ കൂർഗ് എന്നിവിടങ്ങളിലെ സ്വത്തുക്കൾ തുടങ്ങിയവ ജപ്തി ചെയ്തവയിൽ ഉൾപ്പെടുന്നു. നിയമനടപടികൾക്കുശേഷം വസ്തുക്കൾ വിൽപന ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. ഐ.ഡി.ബി.ഐ. ബാങ്കിൽനിന്ന് എടുത്ത 900 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ചവരുത്തിയ കേസിന്റെ ഭാഗമാണ് ഈ കേസ്.

അതിനിടെ കടം തിരിച്ചടയ്ക്കാത്ത സ്ഥിരം കുറ്റവാളിയായി മല്യയെ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഈ കേസ് കോടതി പരിഗണിക്കാനിരിക്കെയാണ് കണ്ടുകെട്ടൽ. മല്യ, അദ്ദേഹത്തിന്റെ കമ്പനിയായ കിങ്ഫിഷർ എയർലൈൻസ്, ഐ.ഡി.ബി.ഐ. ബാങ്കിലെ ഉദ്യോഗസ്ഥർ എന്നിവരുടെ പേരിൽ ജൂലായ് 29ന് സിബിഐ. കേസെടുത്തിരുന്നു. ഈ കേസിന്റെ അടിസ്ഥാനത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജനവരി 25നാണ് ഇവർക്കെതിരെ കള്ളപ്പണം വെളുപ്പിക്കലിന് കേസെടുത്തത്.

വിവിധ ബാങ്കുകളിൽനിന്നു വായ്പയെടുത്ത തുക അടയ്ക്കാതെ മാർച്ച് രണ്ടിന് രാജ്യം വിട്ട വിജയ് മല്യ ഇപ്പോൾ ലണ്ടനിലാണുള്ളത്. നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പലതവണ നോട്ടിസ് അയച്ചുവെങ്കിലും മല്യ ഹാജരായിരുന്നില്ല. 34 കോടി രൂപയുടെ ബാങ്ക് നിക്ഷേപം, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ ഓരോ ഫ്‌ലാറ്റുകൾ, ചെന്നൈയിലെ 4.5 ഏക്കറുള്ള വ്യാവസായിക ആവശ്യത്തിനുപയോഗിക്കാവുന്ന സ്ഥലം, കുടകിലെ 28.75 ഏക്കർ വരുന്ന കാപ്പിത്തോട്ടം എന്നിവയും ബെംഗളൂരുവിലെ യു.ബി. സിറ്റി, കിങ്ഫിഷർ ടവർ എന്നിവിടങ്ങളിലെ വീടുകളും വാണിജ്യകേന്ദ്രങ്ങളും നിലനിൽക്കുന്ന പ്രദേശങ്ങൾ എന്നിവയുമാണ് കണ്ടുകെട്ടിയത്.

മല്യ ചില വസ്തുവകകൾ വിറ്റതായി അന്വേഷണത്തിനിടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. അതിനാൽ, ഭാവിനടപടികൾ തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാണ് വസ്തുവകകൾ കണ്ടുകെട്ടിയതെന്ന് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ പറഞ്ഞു. മല്യ വായ്പയെടുക്കുന്ന കാലത്ത് ഇവയുടെ മൂല്യം 807 കോടി രൂപയായിരുന്നു. ഇന്ന് വിപണിവില 1411 കോടി രൂപയാണ്. ഐ.ഡി.ബി.ഐ. അടക്കം 17 പൊതുമേഖലാ ബാങ്കുകളിൽ നിന്നെടുത്ത 9000 കോടി രൂപയുടെ വായ്പ മല്യ തിരിച്ചടയ്ക്കാനുണ്ട്. 17 ബാങ്കുകളുടെ കൺസോർഷ്യത്തിനാണ് ഈ തുക നൽകാനുള്ളത്. ഇത് തിരിച്ചടയ്‌ക്കേണ്ട സാഹചര്യത്തിലാണ് മാർച്ച രണ്ടിന് മല്യ ഇന്ത്യവിട്ടത്.

4000 കോടി രൂപ തിരിച്ചടയ്ക്കാമെന്ന് മല്യ അറിയിച്ചിരുന്നു. എന്നാൽ, ഈ വാഗ്ദാനം കൺസോർഷ്യം തള്ളുകയാണുണ്ടായത്. ഇപ്പോൾ ബ്രിട്ടനിൽ കഴിയുന്ന മല്യയോട് കേസിൽ നേരിട്ട് ഹാജരാകാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിർദേശിച്ചിരുന്നു. എന്നാൽ, മല്യ ഇത് തയ്യാറാകുന്നുമില്ല. ഈ സാഹചര്യത്തിലാണ് നടപടികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP