Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോഹിനൂർ ടവർ സാമ്പത്തിക ക്രമക്കേടിൽ മഹാരാഷട്ര നവനിർമ്മാൺ സേന തലവന് കുരുക്ക് മുറുക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; രാജ് താക്കറയെ ഇന്ന് ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷ; എൻഫോഴ്‌സ്‌മെന്റിനെ ഉപയോഗിച്ച് മോദി സർക്കാർ തന്നെ വേട്ടയാടുകയാണെന്ന് എംഎൻഎസ് തലവൻ

കോഹിനൂർ ടവർ സാമ്പത്തിക ക്രമക്കേടിൽ മഹാരാഷട്ര നവനിർമ്മാൺ സേന തലവന് കുരുക്ക് മുറുക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; രാജ് താക്കറയെ ഇന്ന് ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷ; എൻഫോഴ്‌സ്‌മെന്റിനെ ഉപയോഗിച്ച് മോദി സർക്കാർ തന്നെ വേട്ടയാടുകയാണെന്ന് എംഎൻഎസ് തലവൻ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മഹാരാഷ്ട്ര നവനിർമ്മാൺ സേന തലവൻ രാജ് താക്കറയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. 2005 ൽ മുംബൈ ദാദറിലെ ശിവാജി പാർക്കിൽ തുടങ്ങിയ കോഹീനൂർ ടവറും ധനകാര്യ സ്ഥാപനമായ ഐ.എൽ ആൻഡ് എഫ്.എസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളിലാണ് അന്വേഷണം. രാജ് താക്കറെയ്ക്ക് പങ്കാളിത്തമുള്ള നിർമ്മാണ കമ്പനിയായ കൊഹിനൂർ സി.ടി.എൽ.എൻ ആണ് ശിവാജി പാർക്കിലെ കോഹീനൂർ ടവർ നിർമ്മിച്ചത്. രാജ് താക്കറയെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി മുംബൈയിൽ ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈയിലെ ഇ.ഡി ആസ്ഥാനത്തിനു മുന്നിലാണ് നിരോധനാജ്ഞ.

രാജ് താക്കറെയെ ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് എം.എൻ.എസ് പ്രവർത്തകർ തടിച്ചുകൂടിക്കാമെന്ന ഭയത്താലാണ് നിരോധനാജ്ഞ. സംഘർഷങ്ങൾ കണക്കിലെടുത്ത് എംഎൻഎസ് നേതാക്കളെ പൊലീസ് കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്. എംഎൻഎസ് വക്താവ് സന്ദീപ് ദേശ് പാണ്ഡെ അടക്കമുള്ള നേതാക്കളെയാണ് കരുതൽ തടങ്കലിലാക്കിയത്.

രാജ് താക്കറെയുടെ അഭ്യർത്ഥനയെ തുടർന്ന് ഇന്ന് നടത്താനിരുന്ന ബന്ദ് എംഎൻഎസ് പിൻവലിച്ചിരുന്നു. മോദിക്കും അമിത് ഷായ്ക്കെതിരെ നടത്തി വിമർശനങ്ങളാണ് എൻഫോഴ്സ്മെന്റ് നടപടികൾക്ക് പിന്നിൽ എന്നാണ് എംഎൻഎസിന്റെ ആരോപണം. എൻഫോഴ്സ്മെന്റിനെ ഉപയോഗിച്ച് തന്നെ വേട്ടയാടുകയാണെന്നാണ് രാജ് താക്കറെയുടെ ആരോപിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP