Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഈദ് ആഘോഷത്തിനായി കേന്ദ്ര മന്ത്രിമാർ ഒത്തു കൂടിയത് ന്യൂനപക്ഷ ക്ഷേമ മന്ത്രി മുക്താർ അബ്ബാസ് നഖ്‌വിയുടെ വീട്ടിൽ; 'ഇത്തവണത്തെ ഈദ് എല്ലാവർക്കും വളരെയധികം സന്തോഷവും ഉത്സാഹവും നിറഞ്ഞതാണെന്ന്' മന്ത്രി നിർമ്മലാ സീതാരാമൻ; ന്യൂനപക്ഷ വിഭാഗത്തിൽപെട്ട പെൺകുട്ടികൾക്കായി അഞ്ചു കോടിയുടെ സ്‌കോളർഷിപ്പ് പ്രഖ്യാപിച്ച് നഖ്‌വി

ഈദ് ആഘോഷത്തിനായി കേന്ദ്ര മന്ത്രിമാർ ഒത്തു കൂടിയത് ന്യൂനപക്ഷ ക്ഷേമ മന്ത്രി മുക്താർ അബ്ബാസ് നഖ്‌വിയുടെ വീട്ടിൽ; 'ഇത്തവണത്തെ ഈദ് എല്ലാവർക്കും വളരെയധികം സന്തോഷവും ഉത്സാഹവും നിറഞ്ഞതാണെന്ന്' മന്ത്രി നിർമ്മലാ സീതാരാമൻ; ന്യൂനപക്ഷ വിഭാഗത്തിൽപെട്ട പെൺകുട്ടികൾക്കായി അഞ്ചു കോടിയുടെ സ്‌കോളർഷിപ്പ് പ്രഖ്യാപിച്ച് നഖ്‌വി

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: രണ്ടാം മോദി സർക്കാർ അധികാരത്തിലേറിയതിന് ശേഷമുള്ള ആദ്യ ചെറിയ പെരുന്നാൾ ആഘോഷമാക്കി കേന്ദ്ര മന്ത്രിമാർ. കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുക്താർ അബ്ബാസ് നഖ്‌വിയുടെ വീട്ടിലാണ് മന്ത്രിമാർ ഒത്തു കൂടിയത്. കേന്ദ്ര മന്ത്രിമാരായ നിർമ്മലാ സീതാരാമൻ, രാജനാഥ് സിങ്, രവിശങ്കർ പ്രസാദ് എന്നിവരാണ് ഈദ് ദിനത്തിൽ ഒത്തു കൂടിയത്. 'ഈ വർഷത്തെ ഈദ് എല്ലാവർക്കും വളരെയധികം സന്തോഷവും ഉത്സാഹവും നിറഞ്ഞതാണ്.

രാജ്യത്തെ എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ അറിയിക്കുന്നു' - കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. മാത്രമല്ല ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള പെൺകുട്ടികൾക്ക് മുക്താർ അബ്ബാസ് നഖ്വി ഈദ് സമ്മാനം പ്രഖ്യാപിക്കുകയും ചെയ്തു. അടുത്ത അഞ്ചു വർഷത്തേക്ക് ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള പെൺകുട്ടികൾക്കായി അഞ്ചു കോടിയുടെ സ്‌കോളർഷിപ്പാണ് നഖ്വി പ്രഖ്യാപിച്ചത്.

ഇന്ത്യ എന്ന് പറയുന്നത് എല്ലാതരത്തിലുള്ള മതത്തിലും വിശ്വാസത്തിലും പെട്ടവരുടെ സ്ഥലമാണ്. എല്ലാവർക്കും ആശംസകൾ അറിയിക്കുന്നതായും നഖ്വി പറഞ്ഞു. ഈ സർക്കാർ വികസനത്തിലാണ് വിശ്വസിക്കുന്നതെന്നും സർക്കാരിന് വോട്ട് ചെയ്യാത്തവരുടെ വികസനവും അതിൽ ഉൾപ്പെടുമെന്നും നഖ്വി പറഞ്ഞു. കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദും ആശംസകൾ നേർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP