സിയാച്ചിലിൽ മഞ്ഞുപാളികൾ അടർന്ന് വീണ് എട്ടോളം സൈനികരെ കാണാതായി; കാണാതായ സൈനികർക്കായി രക്ഷാപ്രവർത്തനം ശക്തമാക്കി
November 18, 2019 | 08:21 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
ശ്രീനഗർ : സിയാച്ചിനിൽ മഞ്ഞ് പാളികൾ അടർന്ന് വീണ് കരസേന സൈനികരെ കാണാതായി.എട്ടോളം സൈനികരെ കാണാതായെന്നാണ് റിപ്പോർട്ട്.സൈനികർ പട്രോളിങ് നടത്തിനിടെയാണ് മഞ്ഞുപാളികൾ തകർന്നു വീണത്.രക്ഷാ പ്രവർത്തനം ആരംഭിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.വടക്കൻ മേഖലയിൽ 18,000 അടി ഉയരത്തിലാണ് സംഭവം.
സിയാച്ചിലിൽ ഇതോടെ ഇന്ത്യാ പാക് െൈസനിക പോരാട്ടത്തേക്കാൾ ഉപരി ഉവിടെ പ്രതികൂല കാലാവസ്ഥയിൽ സൈനികരുടെ ജീവൻ നഷ്ടമായിട്ടുണ്ട്. ഹാമിലയത്തിലെ ഏറ്റവും ഉയർന്ന് നിൽക്കുന്ന പ്രദേശമായ ലഡാക്കിൽ പ്രതികൂല കാലാവസ്ഥയിലുമാണ് ജവാന്മാർ ജോലി ചെയ്യുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ 20,500 അടി ഉയരത്തിൽ സോനം പോസ്റ്റിന് സനമീപം ഹാമപാദം വീണ് പത്ത് സൈനികർ മരിച്ചിരുന്നു.
