Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലൈംഗിക പീഡനം ചെറുത്ത എട്ടുവയസുകാരിക്ക് എയ്ഡ്‌സ് രോഗിയുടെ കടിയേറ്റു; കുട്ടിക്കു രോഗബാധയേൽക്കുമോ എന്ന ആശങ്കയിൽ രക്ഷിതാക്കൾ

ലൈംഗിക പീഡനം ചെറുത്ത എട്ടുവയസുകാരിക്ക് എയ്ഡ്‌സ് രോഗിയുടെ കടിയേറ്റു; കുട്ടിക്കു രോഗബാധയേൽക്കുമോ എന്ന ആശങ്കയിൽ രക്ഷിതാക്കൾ

മുംബൈ: ബലാത്സംഗശ്രമം ചെറുത്ത എട്ടുവയസുകാരിയെ എച്ച്‌ഐവി ബാധിതനായ നാൽപ്പത്തിയഞ്ചുകാരൻ കടിച്ചു മുറിവേൽപ്പിച്ചു. കുട്ടിക്ക് വൈറസ് ബാധയുണ്ടാകുമോ എന്ന ഭയത്തിലാണ് രക്ഷിതാക്കൾ.

അന്ധേരിയിൽ നവംബർ രണ്ടിനാണ് സംഭവം. കുട്ടിയുടെ അകന്ന ബന്ധുവാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടിയുടെ വീടിനരികിൽ താമസിച്ചിരുന്ന ഇയാളിൽ നിന്ന് വാടക പിരിക്കാനാണ് കുട്ടിയെ മാതാപിതാക്കൾ അയച്ചത്. പതിനഞ്ച് വർഷത്തോളമായി വീട്ടുകാർക്ക് പരിചയമുള്ള വ്യക്തിയാണ് ഇയാൾ.

കുട്ടി മുറിക്കുള്ളിലെത്തിയപ്പോൾ ഇയാൾ വാതിലടച്ച് ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. ബലാത്സംഗശ്രമത്തെ ശക്തിയായി എതിർത്ത പെൺകുട്ടി ഉറക്കെ കരഞ്ഞ് ബഹളമുണ്ടാക്കി. ഇതിൽ കുപിതനായ ഇയാൾ കുട്ടിയെ കടിച്ച് മുറിവേൽപ്പിക്കുകയായിരുന്നു. അവിടെ നിന്നും ഓടി രക്ഷപെട്ട കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞു. കുട്ടിയുടെ ശരീരത്ത് കടിയേറ്റ് മുറിഞ്ഞ പാടുകളുണ്ടായിരുന്നു.

ഇയാളുടെ ആദ്യ ഭാര്യ എച്ച്‌ഐവി ബാധിച്ചാണ് മരിച്ചതെന്നും ഇയാൾക്കും രോഗബാധയുണ്ടെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു. ഉടൻ തന്നെ മാതാപിതാക്കൾ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചശേഷം കുട്ടിയെ ആർഎൻ കൂപ്പർ ആശുപത്രിയിലെത്തിച്ചു. വൈകിക്കുന്ന ഓരോ നിമിഷവും വൈറസ് ബാധ കുട്ടിയെ കൂടുതൽ വ്യാപിക്കുമെന്ന് തങ്ങൾ ഭയന്നതായി കുട്ടിയുടെ കുടുംബാംഗങ്ങൾ പറഞ്ഞു.

ഡോക്ടർമാർ കുട്ടിക്ക് ആന്റി റിട്രോ വൈറലിന്റെ ആദ്യ ഡോസ് നൽകി. മൂന്ന് ദിവസം തുടർച്ചയായി ഇത് നൽകിയശേഷം ലഭിച്ച പരിശോധന റിപ്പോർട്ട് നെഗറ്റീവ് ആയിരുന്നു. ഇതോടെയാണ് മാതാപിതാക്കൾക്ക് ആശ്വാസമായത്. ഇത്തരത്തിലുള്ള സംഭവങ്ങളിലൂടെ എച്ച്‌ഐവി ബാധയുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് സിയോൺ ആശുപത്രിയിലെ പീഡിയാട്രിക് തലവൻ മംമത മംഗലാനി പറഞ്ഞു. അത് മുറിവിന്റെ ആഴത്തേയും മറ്റും ആശ്രയിച്ചിരിക്കുമെന്നും ഡോക്ടർ പറഞ്ഞു.

പ്രതിയെ ഡിഎൻ നഗർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP