Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വീടിന് പുറത്തുനിന്ന് വിളിച്ചിട്ടും ആരും വിളി കേട്ടില്ല; ആരോഗ്യപ്രവർത്തകർ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോൾ 80 വയസുള്ള ദമ്പതിമാർ മരിച്ച നിലയിൽ; ചെന്നൈയിൽ കോവിഡ് പരിശോധനയ്ക്ക് തയ്യാറാവാതിരുന്ന ഇവർക്ക് വൈറസ് ബാധയെന്ന് സംശയം

വീടിന് പുറത്തുനിന്ന് വിളിച്ചിട്ടും ആരും വിളി കേട്ടില്ല; ആരോഗ്യപ്രവർത്തകർ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോൾ 80 വയസുള്ള ദമ്പതിമാർ മരിച്ച നിലയിൽ; ചെന്നൈയിൽ കോവിഡ് പരിശോധനയ്ക്ക് തയ്യാറാവാതിരുന്ന ഇവർക്ക് വൈറസ് ബാധയെന്ന് സംശയം

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ചെന്നൈ ചൂളൈമേട്ടിൽ വയോധിക ദമ്പതിമാരെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. 80 വയസ്സുള്ള ദമ്പതിമാരുടെ മൃതദേഹമാണ് ജീർണിച്ച നിലയിൽ കണ്ടെത്തിയത്. മക്കളില്ലാത്ത ഇവർ മാത്രമായിരുന്നു ഇവിടെ താമസിച്ചിരുന്നത്.

ഭാര്യയ്ക്ക് കോവിഡ് ബാധിച്ചുവെന്ന സംശയത്തെത്തുടർന്ന് കഴിഞ്ഞദിവസം ആരോഗ്യപ്രവർത്തകർ ഇവരുടെ വീട്ടിൽ എത്തിയിരുന്നുവെങ്കിലും പരിശോധനയ്ക്ക് ഇരുവരും തയ്യാറായില്ല. തിങ്കളാഴ്ച വീട്ടിൽനിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽക്കാർ പൊലീസിനെ വിവരമറിയിച്ചു.

വീടിന് പുറത്തുനിന്ന് വിളിച്ചിട്ടും പ്രതികരണമുണ്ടാകാതെ വന്നതോടെ വാതിൽ പൊളിച്ച് അകത്തുകടന്ന പൊലീസ് ഇരുവരുടെയും ജീർണിച്ച മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങൾ പരിശോധനകൾക്കായി കിൽപ്പോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പുരുഷവാക്കത്ത് എംബ്രോയിഡറി കട നടത്തിയിരുന്ന ഇവരുടെ ബന്ധുക്കളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP