Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

55 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച് 26ന്: പതിനേഴ് സംസ്ഥാനങ്ങളിൽ നിന്നുള്ള 55 അംഗങ്ങളുടെ കാലാവധി അവസാനിക്കുന്നത് ഏപ്രിലിൽ; മാർച്ച് ആറിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

55 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച് 26ന്: പതിനേഴ് സംസ്ഥാനങ്ങളിൽ നിന്നുള്ള 55 അംഗങ്ങളുടെ കാലാവധി അവസാനിക്കുന്നത് ഏപ്രിലിൽ; മാർച്ച് ആറിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഏപ്രിലിൽ ഒഴിവുവരുന്ന രാജ്യസഭയിലെ 55 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച് 26ന് നടക്കും.17 സംസ്ഥാനങ്ങളിൽ നിന്നുള്ള 55 അംഗങ്ങളുടെ കാലാവധിയാണ് ഏപ്രിലിൽ അവസാനിക്കുന്നത്. മാർച്ച് ആറിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 12 ആണ്. 26-ന് രാവിലെ ഒൻപതുമുതൽ നാലുവരെയാണ് വോട്ടെടുപ്പ്. അന്ന് അഞ്ചുമുതൽ വോട്ടെണ്ണും.

സഭാഉപാധ്യക്ഷനായ ജനതാദൾ-യുവിലെ ഹരിവംശ് ഉൾപ്പെടെയുള്ള പ്രമുഖരാണ് ഏപ്രിലിൽ വിരമിക്കുന്നത്. കേന്ദ്രമന്ത്രി രാംദാസ് അഠാവ്‌ളെ (ആർ.പി.ഐ.), കോൺഗ്രസ് നേതാവ് മോത്തിലാൽ വോറ, മുൻ മന്ത്രിമാരായ വിജയ് ഗോയൽ (ബിജെപി.), കുമാരി ഷെൽജ, മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ് (ഇരുവരും കോൺഗ്രസ്) തുടങ്ങിയവരും വിരമിക്കുന്നവരുടെ കൂട്ടത്തിൽപ്പെടും. ഏറ്റവും കൂടുതൽ ഒഴിവ് മഹാരാഷ്ട്രയിലാണ് - ഏഴ്. തമിഴ്‌നാട്ടിലും ബംഗാളിലും ആറുവീതം, ബിഹാർ-അഞ്ച്, ഒഡിഷ, ഗുജറാത്ത്, ആന്ധ്രാപ്രദേശ്-നാല്, അസം, മധ്യപ്രദേശ്, രാജസ്ഥാൻ-മൂന്ന്, തെലങ്കാന, ഛത്തീസ്‌ഗഢ്, ഹരിയാണ, ജാർഖണ്ഡ്-രണ്ട്, ഹിമാചൽപ്രദേശ്, മണിപ്പുർ, മേഘാലയ-ഒന്ന് എന്നിങ്ങനെയാണ് മറ്റൊഴിവുകൾ.

തൃണമൂൽ കോൺഗ്രസിനും വൈ.എസ്.ആർ. കോൺഗ്രസിനും ഈ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാവുമെന്നാണ് കരുതുന്നത്. ഗുജറാത്ത്, ബിഹാർ, മേഘാലയ, മണിപ്പുർ എന്നിവിടങ്ങളിൽ ബിജെപി.ക്ക് നേട്ടമുണ്ടാകും. 2018 ഡിസംബറിൽ വിജയിച്ച രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ് സംസ്ഥാനങ്ങൾ കോൺഗ്രസിന് അനുകൂലമാവും.

വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന സീറ്റുകളുടെ എണ്ണം

1. മഹാരാഷ്ട്ര- 7
2. ഒഡീഷ-4
3. തമിഴ്‌നാട്- 6
4. പശ്ചിമബംഗാൾ- 5(ഈ നാല് സംസ്ഥാനങ്ങളിലെയും നിലവിലെ അംഗങ്ങളുടെ കാലാവധി ഏപ്രിൽ രണ്ടിന് അവസാനിക്കും)
5. ആന്ധ്രാപ്രദേശ്- 4
6. തെലങ്കാന- 2
7. അസം- 3
8. ബിഹാർ-5
9. ഛത്തീസ്‌ഗഡ്- 2
10. ഗുജറാത്ത്- 4
11. ഹരിയാന- 2
12. ഹിമാചൽ പ്രദേശ്- 1
13. ജാർഖണ്ഡ്- 2
14. മധ്യപ്രദേശ്- 3
15. മണിപ്പൂർ- 1
16. രാജസ്ഥാൻ- 3
(ഈ 12 സംസ്ഥാനങ്ങളിലെ നിലവിലെ അംഗങ്ങളുടെ കാലാവധി ഏപ്രിൽ ഒൻപതിന് അവസാനിക്കും)
17. മേഘാലയ- 1
(നിലവിലെ അംഗത്തിന്റെ കാലാവധി ഏപ്രിൽ 12ന് അവസാനിക്കും)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP