Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരാൾ ഒന്നിലേറെ സ്ഥലങ്ങളിൽ വോട്ടർ പട്ടികയിൽ ഇടംപിടിക്കുന്നതും വോട്ടു ചെയ്യുന്നതും ഉൾപ്പെടെയുള്ള ക്രമക്കേടുകൾ: വോട്ടർ തിരിച്ചറിയൽ രേഖ ആധാറുമായി ബന്ധിപ്പിക്കണം; കേന്ദ്ര സർക്കാർ നിയമ നിർമ്മാണത്തിന് ഒരുങ്ങുന്നു

ഒരാൾ ഒന്നിലേറെ സ്ഥലങ്ങളിൽ വോട്ടർ പട്ടികയിൽ ഇടംപിടിക്കുന്നതും വോട്ടു ചെയ്യുന്നതും ഉൾപ്പെടെയുള്ള ക്രമക്കേടുകൾ: വോട്ടർ തിരിച്ചറിയൽ രേഖ ആധാറുമായി ബന്ധിപ്പിക്കണം; കേന്ദ്ര സർക്കാർ നിയമ നിർമ്മാണത്തിന് ഒരുങ്ങുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇരട്ടവോട്ടുകൾ ഒഴിവാക്കി വോട്ടർപട്ടിക പുതുക്കുന്നതിന്റെ ഭാഗമായി വോട്ടർ തിരിച്ചറിയൽ കാർഡും ആധാറും ബന്ധിപ്പിക്കാനുള്ള കേന്ദ്ര നിയമമന്ത്രാലയം നടപടികൾ തുടങ്ങിയതായി റിപ്പോർട്ട്. വിവിധ സംസ്ഥാനങ്ങളിൽ രാഷ്ട്രീയപ്പാർട്ടികൾ തങ്ങൾക്കനുകൂലമായി വോട്ടർപ്പട്ടികയിൽ നടത്തിയിട്ടുള്ള ക്രമക്കേടുകളടക്കം ഇല്ലാതാക്കാൻ തിരഞ്ഞെടുപ്പുകമ്മിഷനാണ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവെച്ചത്.

ഇതിനായി നിയമ മന്ത്രാലയം കരടുരേഖ തയാറാക്കുകയാണെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വോട്ടർ തിരിച്ചറിയൽ രേഖയെ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചത് തെരഞ്ഞെടുപ്പു കമ്മിഷൻ തന്നെയാണ്. ഒരാൾ ഒന്നിലേറെ സ്ഥലങ്ങളിൽ വോട്ടർ പട്ടികയിൽ ഇടംപിടിക്കുന്നതും വോട്ടു ചെയ്യുന്നതും ഉൾപ്പെടെയുള്ള ക്രമക്കേടുകൾ ഇതിലുടെ ഒഴിവാക്കാനാവുമെന്നാണ് കമ്മിഷന്റെ വിലയിരുത്തൽ.

വോട്ടർ ഐ.ഡി. കാർഡുമായി ആധാർ ബന്ധിപ്പിക്കാനുള്ള നിർദ്ദേശം തിരഞ്ഞെടുപ്പുകമ്മിഷൻ നേരത്തെയും മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, ആധാർ നിർബന്ധമാക്കരുതെന്ന 2015-ലെ സുപ്രീംകോടതി വിധിയെത്തുടർന്ന് തുടർനടപടി നിലച്ചു. തുടർന്നാണ്, ഇതിനായി ജനപ്രാതിനിധ്യനിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് ഓഗസ്റ്റിൽ തിരഞ്ഞെടുപ്പുകമ്മിഷൻ കേന്ദ്രസർക്കാരിനെ സമീപിച്ചത്. സുപ്രീംകോടതി വിധി നിലവിലുള്ളതിനാൽ നിയമനിർമ്മാണത്തിലൂടെയല്ലാതെ ആധാർനമ്പർ വ്യക്തികളിൽനിന്ന് നിർബന്ധപൂർവം ആവശ്യപ്പെടാനാവില്ല.

വോട്ടർ ഐഡിയെ ആധാറുമായി ബന്ധിപ്പിക്കുന്നതിന് ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി വരുത്തണം. ഇതിനായുള്ള കരടാണ് നിയമ മന്ത്രാലയം തയാറാക്കുന്നത്. ബജറ്റ് സമ്മേളനം തുടങ്ങുന്ന ജനുവരി 31ന് മുമ്പ് കരട് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള കാബിനറ്റ് സമിതിക്കു മുന്നിൽ സമർപ്പിക്കാനാവുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പുതിയ വോട്ടർമാർ പേരു ചേർക്കുമ്പോൾ ആധാർ വിവരങ്ങൾ കൂടി ആരായാൻ തെരഞ്ഞെടുപ്പു കമ്മിഷനെ അധികാരപ്പെടുത്തുന്നതാണ് ഭേദഗതി. നിലവിലുള്ള വോട്ടർമാരുടെ ആധാർ വിവരങ്ങൾ ഉൾപ്പെടുത്താനുള്ള വ്യവസ്ഥകളും ഭേദഗതിയിലുണ്ടാവും.

2011 സെൻസസ് പ്രകാരം 121.09 കോടി ജനങ്ങളാണ് ഇന്ത്യയിലുള്ളത്. 123 കോടിയോളം പേർക്ക് ഇതുവരെ ആധാർ കാർഡ് വിതരണംചെയ്തിട്ടുണ്ട് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആധാർ ലഭിച്ചവരിൽ 35 കോടി പേർ 18 വയസ്സിൽ താഴെയുള്ളവരാണ്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 90 കോടിയോളം വോട്ടർമാരാണ് പട്ടികയിലുണ്ടായിരുന്നത്. അതിനാൽ മിക്കവാറും വോട്ടർമാർക്കെല്ലാം ആധാർ ഉണ്ടെന്നാണ് കമ്മിഷന്റെ വിലയിരുത്തൽ. എങ്കിലും, ജനസംഖ്യ ഇപ്പോൾ 133 കോടിയോളമെത്തിയതായാണ് അനൗദ്യോഗിക കണക്ക്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP