Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബാരാമുള്ളയിൽ സുരക്ഷേ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സുരക്ഷേ സേന വധിച്ചു

ബാരാമുള്ളയിൽ സുരക്ഷേ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സുരക്ഷേ സേന വധിച്ചു

ജമ്മു കശ്മീർ: ബാരമുള്ളയിലെ സോപാറിൽ നടന്ന ഏറ്റുമുട്ടിലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. ബുധനാഴ്ച രാത്രി തുടങ്ങിയ സൈനിക നടപടിയിലാണ് ഭീകരർ കൊല്ലപ്പെട്ടത്. ആറു മണിക്കൂർ നീണ്ടു നിന്ന സൈനിക നടപടി വ്യാഴാഴ്ച പലർച്ചെയാണ് അവസാനിച്ചത്.

ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് സോപാറിലെ ബ്രാത്ത് കലാൻ ഏരിയയിൽ സുരക്ഷാ സേന തിരച്ചിൽ നടത്തുന്നതിനിടെയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് സോപാറിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചതായും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി നൽകിയതായും അധികൃതർ അറിയിച്ചു. ഭീകരർ തങ്ങിയതായി കരുതുന്ന സ്ഥലം സൈന്യം വളഞ്ഞതായി പൊലീസ് സേന അറിയിച്ചു.

അതേസമയം പ്രദേശത്ത് സൈനിക നടപടി തുടരുകയാണെന്ന വിവരവുമുണ്ട്. സിആർപിഎഫിന്റെ 179-ാം ബറ്റാലിയൻ, രാഷ്ട്രീയ റൈഫിൾസ്, സിആർപിഎഫിന്റെ ക്വിക് ആക്ഷൻ ടീം, സ്പഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് തുടങ്ങിയ വിഭാഗങ്ങൾ സംയുക്തമായാണ് ഭീകരവിരുദ്ധ ദൗത്യം നടത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP