Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചതിന് പിന്നാലെ തെക്കൻ കാശ്മീരിലെ പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ; ഏഴ് ഗ്രാമീണർ കൊല്ലപ്പെട്ടു; പത്തോളം പേർക്ക് പരിക്ക്: ഒരു സൈനികനും വീരമൃത്യു

മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചതിന് പിന്നാലെ തെക്കൻ കാശ്മീരിലെ പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ; ഏഴ് ഗ്രാമീണർ കൊല്ലപ്പെട്ടു; പത്തോളം പേർക്ക് പരിക്ക്: ഒരു സൈനികനും വീരമൃത്യു

ശ്രീനഗർ: തെക്കൻ കാശ്മീരിലെ പുൽവാമയിൽ സൈന്യവും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഏഴ് ഗ്രാമീണർ കൊല്ലപ്പെടുകയും പത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാവിലെ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചതിന് പിന്നാലെയുണ്ടായ സംഘർഷം നിയന്ത്രിക്കുന്നതിന് വേണ്ടി സൈന്യം നടത്തിയ വെടിവയ്പിനിടയിലാണ് ഗ്രാമീണർ കൊല്ലപ്പെട്ടതെന്നാണ് വിവരം. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.പുൽവാമയിലെ സിർണൂ ഗ്രാമത്തിൽ രാവിലെയുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികനും വീരമൃത്യു വരിച്ചിരുന്നു.

സിർണൂ ഗ്രാമത്തിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യാന്വേഷണ വിവരത്തെ തുടർന്ന് സൈന്യവും ജമ്മു കാശ്മീർ പൊലീസും നടത്തിയ പരിശോധനയ്ക്കിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പ്രദേശത്ത് ഒളിച്ചിരുന്ന മൂന്ന് ഭീകരരെയും സൈന്യം വധിച്ചു. കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ മുൻ സൈനികനാണെന്നാണ് വിവരം. എന്നാൽ ഇക്കാര്യം സൈന്യം സ്ഥിരീകരിച്ചിട്ടില്ല.

ഏറ്റുമുട്ടലിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാർ നിരത്തിലിറങ്ങി. ഇതിനെ നേരിടുന്നതിനിടയിലാണ് ഏഴ് പേർ കൊല്ലപ്പെട്ടത്. മൊൻഘാമയിലെ ഷഹ്ബാസ് അലി, ബെലോയിലെ സുഹൈൽ അഹ്മ്മദ്, പരിഗാമിലെ ലിയാഖത് അഹ്മദ്, അഷ്മിന്ദറിലെ അമിർ അഹ്മദ് പള്ള, കരീമാബാദിലെ അബിദ്? ഹുസൈൻ ലോൺ, ഒരു അജ്ഞാതൻ എന്നിവരാണ് കൊല്ലപ്പെട്ട ഗ്രാമീണർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP