Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭീകരർ തമ്പടിച്ചിരിക്കുന്നു എന്ന വിവരത്തെ തുടർന്ന് തെരച്ചിൽ നടത്തിയത് സുരക്ഷാ സേനയും പൊലീസും ചേർന്ന്; കശ്മീരിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് മൂന്ന് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരർ

ഭീകരർ തമ്പടിച്ചിരിക്കുന്നു എന്ന വിവരത്തെ തുടർന്ന് തെരച്ചിൽ നടത്തിയത് സുരക്ഷാ സേനയും പൊലീസും ചേർന്ന്; കശ്മീരിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് മൂന്ന് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരർ

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: കശ്മീരിൽ സുരക്ഷാസേന മൂന്ന് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു. ഇന്ന് രാവിലെയാണ് കശ്മീരിലെ ഷോപ്പിയാനിൽ കശ്മീർ പൊലീസും സുരക്ഷാ സേനയും ചേർന്ന് ഭീകരർ തമ്പടിച്ചിരുന്ന സ്ഥലത്ത് തിരച്ചിൽ നടത്തിയത്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മൂന്നുപേരും ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരാണെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു.

കൊല്ലപ്പെട്ട ഭീകരിൽ രണ്ടുപേരെ തിരിച്ചറിഞ്ഞു. സൈനപോര സ്വദേശി ആദിൽ ഷേഖ്, ഊർപോര സ്വദേശി വാസിം വാനി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. 2018-ൽ പിഡിപി എംഎൽഎ അജാജ് മിറിന്റെ വീട്ടിൽനിന്ന് ആയുധങ്ങൾ മോഷ്ടിച്ച സംഭവത്തിലെ പ്രതിയാണ് ആദിൽ ഷേഖ്.

തിങ്കളാഴ്ച രാവിലെയാണ് കശ്മീരിലെ ഷോപ്പിയാൻ മേഖലയിൽ പൊലീസിന്റെയും സുരക്ഷാസേനയുടെയും സംയുക്ത സംഘവും ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. മേഖലയിൽ ഭീകരർ തമ്പടിച്ചിരിക്കുന്നതായി സുരക്ഷാസേനയ്ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. തിരച്ചിൽ നടത്തുന്നതിനിടെ ഭീകരർ സേനയ്ക്ക് നേരേ വെടിയുതിർത്തു. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ മൂന്നുപേരെയും വധിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP