Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തത് 81 ലക്ഷം രൂപയോളം വില വരുന്ന കുരങ്ങുകളെ; കൊൽക്കത്ത സ്വദേശി കുരങ്ങുകളെ കൈവശം വെച്ചത് വന്യജീവി സംരക്ഷണ നിയമം ലംഘിച്ചുകൊണ്ട്; വന്യജീവികളെ കടത്തുന്ന സംഘത്തിലെ കണ്ണിയാണെന്ന് കണ്ടെത്തൽ

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തത് 81 ലക്ഷം രൂപയോളം വില വരുന്ന കുരങ്ങുകളെ; കൊൽക്കത്ത സ്വദേശി കുരങ്ങുകളെ കൈവശം വെച്ചത് വന്യജീവി സംരക്ഷണ നിയമം ലംഘിച്ചുകൊണ്ട്; വന്യജീവികളെ കടത്തുന്ന സംഘത്തിലെ കണ്ണിയാണെന്ന് കണ്ടെത്തൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പശ്ചിമബംഗാൾ വന്യജീവി സംരക്ഷണവകുപ്പ് നൽകിയ പരാതിയെ തുടർന്ന് അനധികൃതമായി കൈവശപ്പെടുത്തിയിരുന്ന 81 ലക്ഷം രൂപയോളം വില വരുന്ന മൂന്ന് ആൾകുരങ്ങുകളേയും മാർമോസെറ്റ്സ് എന്ന വ്യത്യസ്ത ഇനത്തിൽപ്പെട്ട നാല് കുരങ്ങുകളേയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. പരാതി ലഭിച്ചതിനെ തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിലാണ് സ്വകാര്യവ്യക്തിയിൽ നിന്ന് കുരങ്ങുകളെ കണ്ടെത്തിയത്. 25,00,000 രൂപ വിലവരുന്ന ആൾകുരങ്ങകളും 1,50,000രൂപ വിലവരുന്ന മാർമോസെറ്റ്സുകളേയുമാണ് പിടിച്ചെടുത്തത്.

കൊൽക്കത്ത സ്വദേശിയായ സുപ്രദീപ് ഗുഹ എന്ന വ്യക്തി വന്യജീവി സംരക്ഷണ നിയമം ലംഘിച്ചുകൊണ്ട് വിലക്കേർപ്പെടുത്തിയിട്ടുള്ള ജീവികളെ കൈവശപ്പെടുത്തിയിരിക്കുന്നതായി കാണിച്ച് വന്യജീവി സംരക്ഷണ വകുപ്പ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജീവികളെ കണ്ടെത്തിയത്. ഇത്തരത്തിൽ കുരങ്ങുകളെ കൈവശം വെച്ചതിന് ഇയാൾക്കെതിരേ വന്യജീവിസംരക്ഷണ നിയമപ്രകാരം വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.

സുപ്രദീപ് ഗുഹ വനംവകുപ്പ് നൽകുന്ന വന്യജീവികളെ കൈമാറുന്നതിനുള്ള വ്യാജരേഖ ചമച്ചാണ് മൃഗങ്ങളെ നിയമവിരുദ്ധമായി പരിപാലിച്ചിരുന്നതെന്ന് കണ്ടെത്തി. അതേസമയം ഇയാൾ വന്യജീവികളെ കടത്തുന്ന സംഘത്തിലെ കണ്ണിയാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത മൂന്ന് ആൾക്കുരങ്ങുകളുടേയും ജനനം ഇന്ത്യയിലാണെന്ന് തെളിയിക്കുന്നതിനുള്ള വ്യാജരേഖകളും ഇയാൾ കൈവശപ്പെടുത്തിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. പിടിച്ചെടുത്ത കുരങ്ങുകളെ അലിപുർ സുവോളജിക്കൽ ഗാർഡനിലേക്ക് മാറ്റിയിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP