Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ട്രാക്കിൽ പറപറക്കാൻ 'എൻജിനില്ലാ ട്രെയിൻ' ഉടൻ ; വിമാനയാത്രക്ക് സമാനമായ സൗകര്യങ്ങളുള്ള 'ട്രെയിൻ 18' പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യ എൻജിനില്ലാ ട്രെയിൻ; ട്രാക്കിലെത്തുന്നത് ശതാബ്ദി ട്രെയിനുകൾക്ക് പകരം; പ്രഥമ സർവീസ് വാരണാസി-പട്‌ന പാതയിലെന്നും സൂചന

ട്രാക്കിൽ പറപറക്കാൻ 'എൻജിനില്ലാ ട്രെയിൻ' ഉടൻ ; വിമാനയാത്രക്ക് സമാനമായ സൗകര്യങ്ങളുള്ള 'ട്രെയിൻ 18' പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യ എൻജിനില്ലാ ട്രെയിൻ; ട്രാക്കിലെത്തുന്നത് ശതാബ്ദി ട്രെയിനുകൾക്ക് പകരം; പ്രഥമ സർവീസ് വാരണാസി-പട്‌ന പാതയിലെന്നും സൂചന

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: പുകച്ചുരുളുകൾ പുറത്തേക്ക് വിട്ട് കൂകിപ്പായും തീവണ്ടികളെ മാറ്റിയാണ് ഇലക്ട്രിക്ക് എൻജിനുള്ള ട്രെയിനുകൾ പാളത്തിലെത്തിയത്. എന്നാൽ ഇതിനേയും തോൽപ്പിക്കുന്ന എൻജിനില്ലാ ട്രെയിൻ ട്രാക്കിലേക്കെത്തുമെന്ന വാർത്തയാണ് ഇപ്പോൾ കേന്ദ്ര സർക്കാർ പുറത്ത് വിട്ടിരിക്കുന്നത്. വിമാനത്തിൽ ലഭിക്കുന്ന സൗകര്യങ്ങൾക്ക് സമാനമായുള്ളവ തയാറാക്കിയിരിക്കുന്ന ' ട്രെയിൻ 18' ആണ് ഇനി റെയിൽവേ പാളങ്ങൾ കീഴടക്കാൻ പോകുന്നത്.

ട്രെയിനിന്റെ രൂപകൽപനയും നിർമ്മാണവും പൂർണ്ണമായും ഇന്ത്യയിലാണ് നിർവ്വഹിച്ചിരിക്കുന്നത്. ചെന്നൈ പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ഐസിഎഫ്) നിർമ്മിച്ച ട്രെയിൻ ഒരാഴ്ചയ്ക്കുള്ളിൽ പരീക്ഷണ ഓട്ടം തുടങ്ങും.ശതാബ്ദി ട്രെയിനുകൾക്കു പകരമായാണു ട്രെയിൻ 18 ഓടുക.

2018-ൽ നിർമ്മിച്ച ട്രെയിനായതു കൊണ്ടാണു ഈ പേര്. ശതാബ്ദി ട്രെയിനുകളെക്കാൾ 15% അധികവേഗം. ആദ്യത്തെ ട്രെയിൻ വാരാണസി-പട്‌ന പാതയിലോടുമെന്നാണു സൂചന. അന്തിമ തീരുമാനം പ്രധാനമന്ത്രിയുടെ ഓഫീസിന്റേതായിരിക്കും. 2022 ആകുമ്പോഴേക്കും ശതാബ്ദി ട്രെയിനുകൾ പൂർണമായി ഒഴിവാക്കാനാണു പദ്ധതി.

ട്രെയിൻ 18: പ്രത്യേകതകൾ ഇവ

വേഗം: മണിക്കൂറിൽ പരമാവധി 160 കിലോമീറ്റർ. നിർമ്മാണച്ചെലവ്: 100 കോടി (വിദേശത്തു നിർമ്മിക്കുന്നതിന്റെ 50 ശതമാനത്തിലേറെ കുറവ്. അടുത്ത ഘട്ടത്തിൽ ചെലവ് വീണ്ടും കുറയും).ട്രെയിൻ ഘടന: ആകെ 16 കോച്ച് (2 എക്‌സിക്യൂട്ടീവ്, 14 നോൺ എക്‌സിക്യൂട്ടീവ്). എക്‌സിക്യൂട്ടീവ് കോച്ചിൽ 360 ഡിഗ്രി തിരിയാവുന്ന സീറ്റുകൾ.

ഓട്ടമാറ്റിക് ഡോർ, വൈഫൈ, ഓരോ സീറ്റിനും വിഡിയോ സ്‌ക്രീൻ, ജിപിഎസ് ഇൻഫർമേഷൻ സിസ്റ്റം. ഭിന്നശേഷി സൗഹൃദം- എല്ലാ കോച്ചുകളിലും വീൽചെയറിനു പ്രത്യേക സംവിധാനം. കോച്ചുകളിൽ ഡിസ്‌പ്ലേ ബോർഡുകൾ, ഓരോ കോച്ചിലും 6 സിസിടിവി ക്യാമറ, എമർജൻസി സ്വിച്ച്, അടിയന്തര ഘട്ടങ്ങളിൽ യാത്രക്കാർക്കു ഡ്രൈവറോടു സംസാരിക്കാൻ സൗകര്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP