Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാഹനാപകടത്തിൽ മരിച്ച കുട്ടിയുടെ ആത്മാവ് എന്നെ മാടി വിളിക്കുന്നു'; അപകടത്തിന് ദൃക്‌സാക്ഷിയായ ശേഷം തന്റെ ജീവിതം തകിടം മറിഞ്ഞു;ആത്മഹത്യകുറിപ്പ് എഴുതി വച്ച് മഹാരാഷ്ട്രയിൽ എൻജിനീയറിങ് വിദ്യാർത്ഥി തൂങ്ങിമരിച്ചു

വാഹനാപകടത്തിൽ മരിച്ച കുട്ടിയുടെ ആത്മാവ് എന്നെ മാടി വിളിക്കുന്നു'; അപകടത്തിന് ദൃക്‌സാക്ഷിയായ ശേഷം തന്റെ ജീവിതം തകിടം മറിഞ്ഞു;ആത്മഹത്യകുറിപ്പ് എഴുതി വച്ച് മഹാരാഷ്ട്രയിൽ എൻജിനീയറിങ് വിദ്യാർത്ഥി തൂങ്ങിമരിച്ചു

നാഗ്പൂർ: തന്റെ കൺമുന്നിൽ നടന്ന വാഹനാപകടം തന്നെ വേട്ടയാടുന്നുവെന്നും തനിക്ക് ഇനി സ്വസ്ഥമായ ജീവിതം നയിക്കാനാകുന്നില്ലെന്നും കത്തെഴുതി മഹാരാഷ്ട്രയിൽ 19 കാരനായ എൻജിനീയറിങ് വിദ്യാർത്ഥി തൂങ്ങിമരിച്ചു. ഞായറാഴ്ചയാണ് ഫാനിന്റെ സീലിങ്ങിൽ തൂങ്ങിമരിച്ച നിലയിൽ സൗരഭ് മഗ്പൂർക്കർ എന്ന വിദ്യാർത്ഥിയെ കണ്ടെത്തിയത്. സഹോദരിയുടെ ഷാളിലാണ് സൗരഭ് തൂങ്ങി മരിച്ചത്.

വീട്ടിൽ നിന്നും സൗരഭിന്റെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം നടന്ന ഒരു വാഹനാപകടത്തിന്റെ ദൃക്‌സാക്ഷിയായിരുന്നു സൗരഭ്. ഈ സംഭവം വേട്ടയാടുന്നതിൽ മനംമടുത്താണ് ആത്മഹത്യ ചെയ്തതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിൽ മരിച്ച 'ആൺകുട്ടിയുടെ ആത്മാവ് എന്നെ മാടി വിളിക്കുന്നു' എന്നാണ് സൗരഭ് ആത്മഹത്യാ കുറിപ്പിൽ എഴുതിയിരിക്കുന്നത്.

തന്നോട് ക്ഷമിക്കണമെന്ന് മാതാപിതാക്കളോട് സൗരഭ് ആത്മഹത്യാ കുറിപ്പിൽ അപേക്ഷിക്കുന്നുണ്ട്. കൂടാതെ രക്ഷിതാക്കളെ നന്നായി നോക്കണമെന്ന് സഹോദരിയോടും സൗരഭ് ആവശ്യപ്പെടുന്നു. സൗരഭിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം അടക്കം ചെയ്തു. വാഹനാപകടത്തിന് ദൃക്‌സാക്ഷിയായ ശേഷം തന്റെ ജീവിതം തകിടം മറിഞ്ഞതായി കൗമാരക്കാരൻ ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

താൻ കാണുന്ന വിചിത്രമായ കാഴ്ചകളെ കുറിച്ചും മറ്റുള്ളവർക്ക് കേൾക്കാനാവാത്ത ശബ്ദങ്ങൾ കേൾക്കുന്നതിനെ കുറിച്ചും 19കാരൻ പറയുന്നുണ്ട്. ഒരു ആൺകുട്ടി അപകടത്തിൽ പെട്ട് മരിക്കുന്നത് സൗരഭ് കഴിഞ്ഞ മാസം നേരിൽ കണ്ടിരുന്നു. ഇതിന് ശേഷം സൗരഭിന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും കാര്യമായ മാറ്റമുണ്ടായതായി കുടുംബം വ്യക്തമാക്കി. ഇതിന് ശേഷം മറ്റൊരു അപകടത്തിനും സൗരഭ് സാക്ഷ്യം വഹിച്ചു. ഒരു സ്ത്രീയായിരുന്നു ഈ അപകടത്തിൽ മരിച്ചത്.

ആദ്യത്തെ അപകടത്തിനും ഈ അപകടത്തിനും താൻ സാക്ഷ്യം വഹിച്ചതും വിദ്യാർത്ഥിയെ അലട്ടി. പെരുമാറ്റത്തിലുണ്ടായ സൗരഭിന്റെ മാറ്റത്തെ കുറിച്ച് വീട്ടുകാർ ചോദിച്ചിരുന്നു, അന്ന് തനിക്ക് അപകടത്തിൽ മരിച്ച ആൺകുട്ടിയെ കാണാൻ കഴിയുന്നുണ്ടെന്നാണ് സൗരഭ് മറ്റുള്ളവരോട് പറഞ്ഞത്.

പെരുമാറ്റത്തിൽ മാറ്റം വന്ന സൗരഭ് സെപ്റ്റംബറിൽ തന്റെ ജന്മദിനം ഒരു അനാഥാലയത്തിലാണ് ആഘോഷിച്ചത്. സുഹൃത്തുക്കളെ കൂട്ടി അനാഥാലയത്തിലെത്തിയ സൗരഭ് ഇനി എല്ലാവരും ഇത്തരത്തിൽ ജന്മദിനം ആഘോഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. 'എന്നേക്കാൾ സന്തോഷം ആവശ്യമുള്ളവരുണ്ട്. അവരോടൊത്താണ് ജന്മദിനം ആഘോഷിക്കേണ്ടത്,' എന്നായിരുന്നു സൗരഭ് സുഹൃത്തുക്കളോട് പറഞ്ഞത്.സൗരഭിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം അടക്കം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP