സുഹൃത്തിനൊപ്പം സെൽഫിയെടുക്കുന്നതിനിടെ കാൽവഴുതി കാനാലിലേക്ക് വീണു; ബിടെക് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; അപകടം സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ
November 12, 2019 | 10:41 AM IST | Permalink

മറുനാടൻ ഡെസ്‌ക്
ഹൈദരാബാദ്: സുഹൃത്തിനൊപ്പം സെൽഫിയെടുക്കുന്നതിനിടയിൽ കാൽവഴുതി കാനാലിലേക്ക് വീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ ബിടെക് വിദ്യാർത്ഥിനിയാണ് ദാരുണമായി മുങ്ങിമരിച്ചത്. ആദിലക്ഷ്മിയെന്ന 20കാരിയാണ് സുഹൃത്തിന്റെ വീടിന് പരിസരത്തെ കനാലിൽ മരിച്ചത്.
.ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ കാൽലകുന്ത ഗ്രാമത്തിലാണ് സംഭവം. ഒരു പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ആദിലക്ഷ്മിയും സുഹൃത്തുക്കളും.ഗ്രാമത്തിലെത്തുന്നതിന് മുമ്പ് കനാൽ ബണ്ടിൽ ചിത്രമെടുക്കാൻ ഇവർ ഇറങ്ങി. സെൽഫിയെടുക്കുന്നതിനിടെ മുകേഷ് എന്ന സുഹൃത്തും ആദിലക്ഷ്മിയും കാൽവഴുതി കനാലിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ഇവരുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ മുകേഷിനെ രക്ഷപ്പെടുത്തി. എന്നാൽ, കുറച്ചുനേരത്തെ തിരച്ചിലിനൊടുവിലാണ് ആദിലക്ഷ്മിയെ കണ്ടെത്തിയത്. ഇവരെ നരസരോപെട്ടിലെ ആശുപത്രയിലേക്ക് കൊണ്ടുപോവുംവഴി ആദിലക്ഷ്മി മരിക്കുകയായിരുന്നുവെന്ന് നകരികല്ല് എസ്ഐ കെ ഉദയബാബു അറിയിച്ചു.
