Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്ത് നിർഭയ കേസുകൾക്ക് അവസാനമില്ലേ? കോച്ചിങ് ക്ലാസിലേക്കു പോകുന്ന വഴിയിൽ എൻജിനീയറിങ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തു; ടൂവീലറിൽ യാത്ര ചെയ്തിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത് തിരക്കേറിയ നടുറോഡിൽ നിന്ന്

രാജ്യത്ത് നിർഭയ കേസുകൾക്ക് അവസാനമില്ലേ? കോച്ചിങ് ക്ലാസിലേക്കു പോകുന്ന വഴിയിൽ എൻജിനീയറിങ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തു; ടൂവീലറിൽ യാത്ര ചെയ്തിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത് തിരക്കേറിയ നടുറോഡിൽ നിന്ന്

ആഗ്ര: കോച്ചിങ് ക്ലാസിലേക്കു പോകവേ എൻജിനീയറിങ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തു. ആഗ്രയിലെ തിരക്കേറിയ ക്രോസിംഗിൽ നിന്ന് തട്ടിക്കൊണ്ടു പോയി ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തു നിന്ന് പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിലുൾപ്പെട്ട നാലു പേരിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കമ്പ്യൂട്ടർ കോച്ചിങ് ക്ലാസിലേക്ക് പോകവേ തിരക്കേറിയ ക്രോസിംഗിൽ എത്തിയപ്പോഴാണ് രണ്ടു പേർ വഴിതടഞ്ഞ് തട്ടിക്കൊണ്ടു പോയത്. ടൂ വീലറിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയുടെ തന്നെ വാഹനത്തിലാണ് ഇവർ തട്ടിക്കൊണ്ടു പോയതും. ബലമായി സ്‌കൂട്ടർ പിടിച്ചുവാങ്ങിയ അക്രമികൾ ഇരുവരുടേയും മധ്യത്തിൽ പെൺകുട്ടിയെ ഇരുത്തി പൊയ്യ ഗാട്ടിലേക്ക് വണ്ടി ഓടിച്ചു പോകുകയായിരുന്നു. മറ്റു രണ്ടു പേർ അവരുടെ മോട്ടോർ സൈക്കിളിൽ സംഭവസ്ഥലത്തേക്ക് എത്തിച്ചേരുകയായിരുന്നു.

കൂട്ടബലാത്സംഗത്തിന് ഇരയായി പരിക്കേറ്റ് കിടക്കുകയായിരുന്ന പെൺകുട്ടിയെ അതുവഴി പോയവരാണ് കണ്ടെത്തിയതും ആശുപത്രിയിലാക്കിയതും. പിന്നീട് പെൺകുട്ടിയുടെ കുടുംബത്തെ വിവരമറിയിച്ചു. പെൺകുട്ടിയുടെ മൊഴിയെ തുടർന്ന് പിതാവാണ് ആഗ്ര പൊലീസിൽ പരാതി നൽകിയത്. ഇരുപത്തഞ്ചുകാരനും വിവാഹിതനുമായ രാഹുൽ നിഷാദ്, പത്തൊമ്പതുകാരൻ കനയ്യ ലാൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. മറ്റു രണ്ടുപേർക്കായി തെരച്ചിൽ തുടരുന്നു. ബഹാദൂർപൂരിൽ നിന്നുള്ളവരാണ് പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. ആഗ്ര എസ്എസ്‌പി അമിത് പഥക് സംഭവത്തിൽ അന്വേഷണം ഏറ്റെടുത്തു നടത്തിവരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP