Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പട്ടാപ്പകൽ വിദ്യാർത്ഥിയെ കുത്തിക്കൊന്നത് മുൻ എംഎൽഎയുടെ മകൻ; 23കാരനായ പ്രശാന്തിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമാൻ ബഹാദൂറിനെ അറസ്റ്റ് ചെയ്ത് പൊലീസ്

പട്ടാപ്പകൽ വിദ്യാർത്ഥിയെ കുത്തിക്കൊന്നത് മുൻ എംഎൽഎയുടെ മകൻ; 23കാരനായ പ്രശാന്തിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമാൻ ബഹാദൂറിനെ അറസ്റ്റ് ചെയ്ത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ലഖ്‌നൗ: എഞ്ചിനീയറിങ് വിദ്യാർത്ഥിയെ കുത്തിക്കൊന്ന സംഭവത്തിൽ മുൻ എംഎൽഎയുടെ മകൻ അറസ്റ്റിൽ. ബിഎസ്‌പി മുൻ എംഎൽഎയുടെ മകൻ അമാൻ ബഹാദൂറാണ് അറസ്റ്റിലായത്. 23കാരനായ പ്രശാന്ത് സിംഗിനെ പട്ടാപ്പകൽ പൊതുസ്ഥലത്ത് വെച്ച് അമാൻ കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ലഖ്‌നൗ ടോംതി നഗറിലാണ് സംഭവം.

കൂട്ടുകാരെ കാണാൻ മറ്റ് സുഹൃത്തുക്കളോടൊപ്പം ഇന്നോവ കാറിലെത്തിയ പ്രശാന്തിനെ അമാൻ ബഹാദൂറും സംഘവും തടഞ്ഞു നിർത്തി ആക്രമിച്ചു. കുറച്ച് നിമിഷങ്ങൾക്ക് ശേഷം പ്രശാന്ത് സിങ് കാറിനുള്ളിൽ നിന്ന് പുറത്തേക്കോടി പ്രാണരക്ഷാർത്ഥം കെട്ടിടത്തിനുള്ളിലേക്ക് കയറി. പിന്നീട് രക്തത്തിൽ കുളിച്ച് കിടക്കുന്ന പ്രശാന്തിനെയാണ് കണ്ടത്.

ആശുപത്രിയിലെത്തിച്ചെങ്കിലും വിദ്യാർത്ഥി കൊല്ലപ്പെട്ടിരുന്നെന്ന് പൊലീസ് പറഞ്ഞു. വാരാണസി സ്വദേശിയായ പ്രശാന്ത് സിങ് ലഖ്‌നൗവിലെ പ്രമുഖ എൻജിനീയറിങ് കോളേജിലാണ് പഠിക്കുന്നത്. പ്രശാന്ത് സിംഗിന്റെ ജൂനിയറായി പഠിക്കുന്ന വിദ്യാർത്ഥിയാണ് കൊലപാതകത്തിന് പിന്നിലെന്ന് കൂടെയുണ്ടായിരുന്ന വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു. കേസിൽ ഇനിയും പ്രതികൾ അറസ്റ്റിലാകാനാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP