Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇപിഎഫ് പദ്ധതി വിട്ട് ദേശീയ പെൻഷൻ പദ്ധതിയിലേക്ക് മാറാൻ ഉപഭോക്താക്കൾക്ക് അവസരം നൽകാൻ പ്രോവിഡന്റ് ഫണ്ട് നിയമ ഭേദഗതി; പദ്ധതിയ എതിർത്ത് തൊഴിലാളി സംഘടനകൾ; എൻപിഎസിലേക്ക് കൂടുതൽ പേർ മാറുന്നത് സർ്ക്കാരിന്റെ ഉത്തരവാദിത്വം കുറയ്ക്കുമെന്ന് ആക്ഷേപം

ഇപിഎഫ് പദ്ധതി വിട്ട് ദേശീയ പെൻഷൻ പദ്ധതിയിലേക്ക് മാറാൻ ഉപഭോക്താക്കൾക്ക് അവസരം നൽകാൻ പ്രോവിഡന്റ് ഫണ്ട് നിയമ ഭേദഗതി; പദ്ധതിയ എതിർത്ത് തൊഴിലാളി സംഘടനകൾ; എൻപിഎസിലേക്ക് കൂടുതൽ പേർ മാറുന്നത് സർ്ക്കാരിന്റെ ഉത്തരവാദിത്വം കുറയ്ക്കുമെന്ന് ആക്ഷേപം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇപിഎഫ് പദ്ധതി വിട്ട് ദേശീയ പെൻഷൻ പദ്ധതിയിലേക്ക് മാറാൻ ഉപഭോക്താക്കൾക്ക് അവസരം നൽകാൻ പ്രോവിഡന്റ് ഫണ്ട് നിയമ ഭേദഗതിക്കു നീക്കം. ഇപിഎഫിൽ നിന്ന് എൻപിഎസിലേക്ക് ഇഷ്ടാനുസരണം മാറാൻ അവസരമുണ്ടാകുമെന്നാണു കരടുനിർദേശത്തിൽ പറയുന്നത്. എന്നാൽ, തൊഴിലാളി സംഘടനകൾ ഇതിനെ എതിർക്കുകയാണ്. ദേശീയ പെൻഷൻ പദ്ധതിയിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് അനുസരിച്ചാണു പെൻഷൻ. ഇതിലേക്ക് കൂടുതൽ പേർ മാറുന്നത് സർക്കാരിന്റെ ഉത്തരവാദിത്തം കുറയക്കുമെന്നും സംഘടനകൾ പറയുന്നു.

നിശ്ചിത പരിധിക്കു താഴെ വരുമാനമുള്ളവർക്കു വിഹിതം അടയ്ക്കാതിരിക്കാനുള്ള ഓപ്ഷനും ഉണ്ടാകും. പ്രായം, വരുമാനം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിൽ വിഹിതം നിശ്ചയിക്കാനും അവസരമുണ്ടാകും. നിലവിലുള്ള 12 ശതമാനത്തിലും കുറഞ്ഞ വിഹിതം അടയ്ക്കാൻ ചില വിഭാഗങ്ങൾക്ക് അവസരം കൊടുക്കാനാണിതെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. ഡ്രൈവർമാർ, വീട്ടുജോലിക്കാർ തുടങ്ങിയവരുടെ വിഹിതം എത്രയെന്നു നിശ്ചയിക്കാൻ സർക്കാരിന് അധികാരമുണ്ടാകും.

ഒരു പങ്കാളിത്ത പെൻഷൻ സമ്പ്രദായമായാണ് ദേശീയ പെൻഷൻ പദ്ധതി. വാർധക്യകാല വരുമാനം നൽകുക, എല്ലാ പൗരന്മാരെയും വാർധക്യകാലസുരക്ഷയുടെ പരിധിയിൽ കൊണ്ടുവരിക. എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ. സർക്കാർ ജീവനക്കാർക്കുള്ള പദ്ധതിക്ക് അടിസ്ഥാന പദ്ധതിയിൽ നിന്ന് നേരിയ വ്യത്യാസങ്ങൾ ഉണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP