Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇഎസ്‌ഐ പരിഷ്‌ക്കരണം പാവങ്ങൾക്ക് ആവേശം ആകും; അഞ്ച് പേരെങ്കിലും ജോലി ചെയ്യുന്നുണ്ടെങ്കിൽ ഇഎസ്‌ഐ നിർബന്ധമാക്കും; ഓട്ടോതൊഴിലാളികൾക്കും നിർമ്മാണ തൊഴിലാളികൾക്കും ഇഎസ്‌ഐ ആനുകൂല്യങ്ങൾ

ഇഎസ്‌ഐ പരിഷ്‌ക്കരണം പാവങ്ങൾക്ക് ആവേശം ആകും; അഞ്ച് പേരെങ്കിലും ജോലി ചെയ്യുന്നുണ്ടെങ്കിൽ ഇഎസ്‌ഐ നിർബന്ധമാക്കും; ഓട്ടോതൊഴിലാളികൾക്കും നിർമ്മാണ തൊഴിലാളികൾക്കും ഇഎസ്‌ഐ ആനുകൂല്യങ്ങൾ

ന്യൂഡൽഹി: കോർപ്പറേറ്റുകൾക്ക് വേണ്ടി ഭരിക്കുന്ന സർക്കാറെന്ന് വിമർശനം ഉയരുമ്പോൾ തന്നെയും തൊഴിലാളി ക്ഷേമത്തിന് വേണ്ടിയുള്ള മികച്ച പദ്ധതികളുമായി കൈയടി നേടുകയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ. സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രിയുടെ ഇൻഷുറൻസ് പദ്ധതികൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ തൊഴിലാളികൾക്ക് ആവേശം പകരുന്ന പദ്ധതിയുമായും കേന്ദ്ര സർക്കാർ എത്തി. പാവപ്പെട്ട തൊഴിലാളികൾക്ക് അനുകൂലമായ വിധത്തിൽ ഇഎസ്‌ഐ പരിഷ്‌ക്കരിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. അഞ്ച് പേരെങ്കിലും ജോലി ചെയ്യുന്നുണ്ടെങ്കിൽ ഇഎസ്‌ഐ നിർബന്ധമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

ഓട്ടോ തൊഴിലാളികൾ അടക്കമുള്ളവർക്ക് ആനുകൂല്യം ഏർപ്പെടുത്താനുള്ള നീക്കം പൊതുസ്വീകര്യമാകുമെന്ന കാര്യം ഉറപ്പാണ്. അഞ്ചുപേർ പണിയെടുക്കുന്ന തൊഴിലിടങ്ങളിലും തോട്ടങ്ങൾ, മാളുകൾ എന്നിവിടങ്ങളിലും ഇ.എസ്.ഐ. ഏർപ്പെടുത്താനാണ് സർക്കാർ ആലോചിക്കുന്നത്. പത്ത് തൊഴിലാളികളെങ്കിലുമുള്ള സ്ഥാപനങ്ങളേ നിലവിൽ ഇ.എസ്.ഐയുടെ പരിധിയിൽവരൂ. ഇക്കാര്യം പരിഷ്‌ക്കരിക്കുമ്പതോടെ ലക്ഷക്കണക്കിന് വരുന്ന തൊഴിലാളികൾക്ക് അത് ഗുണകരമാകുമെന്ന കാര്യം ഉറപ്പാണ്.

ഓട്ടോ ഡ്രൈവർമാരെ കൂടാതെ അങ്കണവാടി, ആശാ വർക്കേഴ്‌സ് എന്നിവരെ ഇഎസ്‌ഐ പരിധിയിൽപ്പെടുത്തി വൈദ്യസഹായം നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച തീരുമാനങ്ങൾ നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന ഇഎസ്‌ഐ കോർപ്പറേഷന്റെ ഉപസമിതിയോഗം പുതിയ നിർദേശങ്ങൾ ചർച്ചചെയ്തു. അധികം താമസിയാതെ തന്നെ നിർദേശങ്ങൾ നടപ്പിലാക്കണമെന്ന പൊതുവികാരമാണ് ഉണ്ടായിരിക്കുന്നത്.

ഉപസമിതിയുടെ അടുത്ത യോഗത്തിൽ ഈ മാനണ്ഡങ്ങൾ ചർച്ചചെയ്യും. ഇതോടൊപ്പം കാർഷികതോട്ടംമേഖലകൾ, മാളുകൾ, വർഷത്തിൽ ഏതാനും മാസങ്ങളിൽമാത്രം ജോലിയുള്ള ചില കാർഷിക, മത്സ്യ മേഖലകൾ എന്നിവിടങ്ങളിൽ ഇ.എസ്.ഐ ഏർപ്പെടുത്താനുള്ള നിർദേശങ്ങളിലും തീരുമാനമെടുക്കും. പുതിയ മേഖലകളെ ഇ.എസ്.ഐ.യുടെ കീഴിലാക്കി കേന്ദ്രം വിജ്ഞാപനംചെയ്താലും പല സംസ്ഥാനങ്ങളും അത് നടപ്പാക്കുന്നില്ല. ഇ.എസ്.ഐ. നിയമത്തിലെ 1 (5) വകുപ്പുപ്രകാരം, ഒരുമാസത്തിനുള്ളിൽ സംസ്ഥാനങ്ങൾ തീരുമാനം നടപ്പാക്കണമെന്നാണ് വ്യവസ്ഥ. സംസ്ഥാനങ്ങൾ ഉരണ്ടുകളിക്കുന്ന പശ്ചാത്തലത്തിൽ 1 (5) വകുപ്പ് ഭേദഗതി ചെയ്യണമെന്ന നിർദ്ദേശം ഇ.എസ്.ഐ കോർപ്പറേഷൻ മുന്നോട്ടുവച്ചിട്ടുണ്ട്.

അഞ്ചിലും താഴെപ്പേർ ജോലിചെയ്യുന്ന ചെറിയ കടകൾ പ്രവർത്തിക്കുന്ന മാളുകളെ ഒറ്റ യൂണിറ്റായി കണക്കാക്കി എല്ലാ തൊഴിലാളികളേയും ഇ.എസ്.ഐ പരിധിയിൽ കൊണ്ടുവരാനുള്ള നിർദേശമാണ് കോർപ്പറേഷൻ പരിഗണിക്കുന്നതെന്ന് ഉപസമിതി വ്യക്തമാക്കി. തോട്ടംമേഖലയിൽ ഇ.എസ്.ഐ ഏർപ്പടുത്തുന്നത് ആയിരക്കണക്കിന് തൊഴിലാളികൾക്ക് ആശ്വാസമാകും. തോട്ടമുടമകൾ നേരത്തേ ഇതിനോട് അനുകൂലമായി പ്രതികരിച്ചിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓട്ടോഡ്രൈവർമാരെ ഇ.എസ്.ഐയിൽ ഉൾപ്പെടുത്തുന്നതിന് സർവെ നടത്തുകയും വെവ്വേറെ സ്ലാബുകൾ ഉണ്ടാക്കുകയും വേണം. സ്വന്തം ഓട്ടോറിക്ഷ ഓടിക്കുന്നവരുടെ കാര്യത്തിൽ മുതലാളിയും തൊഴിലാളിയും ഒറ്റവ്യക്തി ആയതിനാൽ വിഹിതം അടയ്ക്കുന്നതിന് പ്രത്യേക മാനദണ്ഡം തയ്യാറാക്കും. കേരളത്തിൽ അഞ്ചു ലക്ഷത്തിലധികം ഓട്ടോ ഡ്രൈവർമാർ ഉണ്ടെന്നാണ് കണക്ക്. സ്വന്തം ഓട്ടോ ഓടിക്കുന്നവരും മുതലാളിക്കുവേണ്ടി ഓടിക്കുന്നവരും വെവ്വേറെ നിരക്കിലാണ് വിഹിതം അടയ്‌ക്കേണ്ടിവരിക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP