Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിയമലംഘനത്തിന് ഞാനും പിഴയടച്ചിരുന്നുവെന്ന് നിതിൻ ഗഡ്ക്കരി; നിയമലംഘകർക്ക് കടുത്ത ശിക്ഷ തന്നെ നൽകും; ആർട്ടിക്കിൾ 370 റദ്ദാക്കിയത് സർക്കാരിന്റെ പ്രധാന നേട്ടം; മോട്ടോർ വാഹന നിയമവും മുത്തലാഖ് നിർത്തലാക്കിയതും വൻ വിജയങ്ങളായിരുന്നെന്നും ഗതാഗത മന്ത്രി

നിയമലംഘനത്തിന് ഞാനും പിഴയടച്ചിരുന്നുവെന്ന് നിതിൻ ഗഡ്ക്കരി; നിയമലംഘകർക്ക് കടുത്ത ശിക്ഷ തന്നെ നൽകും; ആർട്ടിക്കിൾ 370 റദ്ദാക്കിയത് സർക്കാരിന്റെ പ്രധാന നേട്ടം; മോട്ടോർ വാഹന നിയമവും മുത്തലാഖ് നിർത്തലാക്കിയതും വൻ വിജയങ്ങളായിരുന്നെന്നും ഗതാഗത മന്ത്രി

മറുനാടൻ ഡെസ്‌ക്‌

മുംബൈ; മോട്ടോർ വാഹന നിയമഭേദഗതി സർക്കാരിന്റെ വലിയ നേട്ടമാണെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്ക്കരി. എല്ലാം സുതാര്യമാണെന്നും മുംബൈയിൽ വെച്ച് ഞാനും അമിത വേഗതയ്ക്ക് പിഴ അടച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ട്രാഫിക് നിയമലംഘനത്തിന് കനത്ത പിഴ ഈടാക്കുന്ന നിയമമാണ് കേന്ദ്ര സർക്കാർ കൊണ്ടുവന്നത്. മുംബൈയിലെ ബേന്ദ്ര-വോർലി സീലിങ്കിലാണ് ഓവർ സ്പീഡിന് ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി പിഴ അടച്ചിരുന്നത്.

ആദ്യ നൂറ് ദിവസത്തെ മോദി സർക്കാരിന്റെ പ്രധാന തീരുമാനങ്ങൾ മാധ്യമപ്രവർത്തകരുപമായി പങ്കുവെക്കുന്നകതിനിടെയാണ് ഇത്തരത്തിലുള്ള പരാമർശം നടത്തിയത്. ആർട്ടിക്കിൾ 370 റദ്ദാക്കിയത് സർക്കാറിന്റെ പ്രധാന നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.മോട്ടോർ വാഹന നിയമവും മുത്തലാഖ് നിർത്തലാക്കിയതും വലിയ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം അവസാനത്തോടെയായിരുന്നു രാഷ്ട്രപതി റാാനാഥ് കോവിന്ദ് മോട്ടോർ വാഹന നിയമ ഭേദഗതി അംഗീകരിച്ചത്. ട്രാഫിക്ക് നിയമലംഘനങ്ങൾക്കെതിരെ ശക്തമായ ശിക്ഷ കൊടുക്കുക എന്നതാണ് നിയഭേദഗതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് നിതിൻ ഗഡ്ക്കരി വ്യക്തമാക്കി.

ഐഎസ്ആർഒ കൈവരിച്ച നേട്ടങ്ങളിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നുവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചിരുന്നു. വെല്ലുവിളികൾ നമ്മെ ശക്തരാക്കുമെന്നും മികച്ച വിജയങ്ങൾ നമ്മെ തേടിയെത്തുമെന്നും അദ്ദേഹം ട്വിറ്ററിൽ കുരിച്ചിരുന്നു.കേരളത്തിൽ ഇത് നടപ്പിലാക്കാൻ തുടങ്ങിയപ്പോൾ തന്നെ പ്രതിഷേധവുമായി ജനങ്ങൾ രംഗത്തെത്തിയിരുന്നു. പിഴ കോടതിയിൽ അടക്കാമെന്ന് പറഞ്ഞ് പോകുന്നവരാണ് കൂടുതൽ പേരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP