Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രധാനമന്ത്രിയുടെ സ്വപ്‌ന സാക്ഷാത്ക്കാരത്തിന് പ്രയത്‌നിക്കേണ്ടത് ഓരോ പൗരനും; രാജ്യവ്യാപകമായി പ്രതിഷേധങ്ങളും പ്രകടനങ്ങളും നടത്തുന്നത് ദേശവിരുദ്ധ ശക്തികൾ; ഇന്ത്യ 125 കോടി ജനങ്ങളുടെ പൊതു സ്വത്തെന്നും ബാബ രാംദേവ്

പ്രധാനമന്ത്രിയുടെ സ്വപ്‌ന സാക്ഷാത്ക്കാരത്തിന് പ്രയത്‌നിക്കേണ്ടത് ഓരോ പൗരനും; രാജ്യവ്യാപകമായി പ്രതിഷേധങ്ങളും പ്രകടനങ്ങളും നടത്തുന്നത് ദേശവിരുദ്ധ ശക്തികൾ; ഇന്ത്യ 125 കോടി ജനങ്ങളുടെ പൊതു സ്വത്തെന്നും ബാബ രാംദേവ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ സ്വപ്‌ന സാക്ഷാത്ക്കാരത്തിന് ഓരോ പൗരനും പ്രയത്‌നിക്കണമെന്ന് ബാബ രാംദേവ്. 5 ട്രില്ല്യൻ ഡോളർ സമ്പദ്വ്യവസ്ഥയായിക്കൊണ്ടുള്ള 'പുതിയ ഇന്ത്യ'യെന്ന പ്രധാനമന്ത്രിയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ഓരോരുത്തരും ഒരോ വശത്തുനിന്നും സഹകരിക്കണം എന്നും രാംദേവ് പറഞ്ഞു.

ഇന്ത്യ 125 കോടി ജനങ്ങളുടെ പൊതുസ്വത്താണ്. ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെയോ, പ്രത്യയശാസ്ത്രത്തിന്റെയോ മാത്രമല്ലെ ഇന്ത്യയെന്നും ബാബ രാംദേവ് ചൂണ്ടിക്കാട്ടി. 'ഈ രാജ്യം ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെയോ ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെയോ അല്ല. മറിച്ച് ഇത് 125 കോടി ഇന്ത്യൻ പൗരന്മാരുടേതാണ്. ഓരോ പൗരന്മാരുടെയും കഠിനാധ്വാനത്തിലൂടെ മാത്രമേ രാജ്യത്തെ ഒരു 'സൂപ്പർപവറാ'യി ഉയർത്താനാകൂ.' രാം ദേവ് പറഞ്ഞു.

രാജ്യത്തിന്റെ ഐക്യത്തിന് വിഘാതം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ദേശവിരുദ്ധ ശക്തികളുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി പ്രതിഷേധങ്ങളും പ്രകടനങ്ങളും നടക്കുകയാണ് എന്ന് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെ ചൂണ്ടിക്കാട്ടി രാംദേവ് പറഞ്ഞു. രാജ്യത്തിന് പുറത്തുള്ള ഭിന്നിപ്പിക്കാൻ കെൽപുള്ള ആ ശക്തികൾ ഇന്ത്യ സാമ്പത്തികമായും സാമൂഹികമായും, രാഷ്ട്രീയമായും, മതപരമായും സ്ഥിരതയോടെ നിലനിൽക്കണമെന്ന് ആഗ്രഹിക്കാത്തവരാണ്. രാജ്യത്തിന്റെ സമ്പദ് വളർച്ചക്ക് വളരെ പോസിറ്റീവായ ഒരു അന്തരീക്ഷം ഉണ്ടാക്കിയെടുക്കുക എന്നുള്ളത് ജനങ്ങളുടെ ബാധ്യതയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP