Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമ്മയെ ഫോണിൽ ലഭിക്കാതെ വന്നതോടെ മകളുടെ സംശയം കേസിന്റെ ചുരുളഴിയിച്ചു: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം 300 കഷ്ണങ്ങളാക്കി സ്റ്റീൽ പാത്രങ്ങളിലാക്കി ഒളിപ്പിച്ചു; മുൻ കരസേന ഡോക്ടർക്ക് ജീവപര്യന്തം

അമ്മയെ ഫോണിൽ ലഭിക്കാതെ വന്നതോടെ മകളുടെ സംശയം കേസിന്റെ ചുരുളഴിയിച്ചു: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം 300 കഷ്ണങ്ങളാക്കി സ്റ്റീൽ പാത്രങ്ങളിലാക്കി ഒളിപ്പിച്ചു; മുൻ കരസേന ഡോക്ടർക്ക് ജീവപര്യന്തം

മറുനാടൻ മലയാളി ബ്യൂറോ

ഭുവനേശ്വർ: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം 300 കഷ്ണങ്ങളാക്കിയ കേസിൽ മുൻ സൈനിക ഡോക്ടർക്ക് ജീവപര്യന്തം ശിക്ഷ. ഖുർദ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് 78 കാരനായ സോംനാഥ് പരീദയെ കോടതി ശിക്ഷിച്ചത്. 2013 ലാണ് കേസിന് ആസ്പദമായ സംഭവം. 62 കാരിയായ ഭാര്യ ഉഷശ്രീ പരീദയെ 2013 ജൂൺ മൂന്നിനാണ് സോംനാഥ് കൊലപ്പെടുത്തിയത്. ജൂൺ 21ന് പൊലീസ് സോംനാഥിനെ അറസ്റ്റ് ചെയ്തു.

വിദേശത്ത് താമസിക്കുന്ന ഇവരുടെ മകൾക്ക് രാണ്ടാഴ്ചയോളം അമ്മയെ ഫോണിൽ ലഭിക്കാതിരുന്നതിനെ തുടർന്ന് തോന്നിയ സംശയമാണ് കേസിന്റെ ചുരുളഴിച്ചത്. അമ്മയോട് സംസാരിക്കണമെന്ന് അവർ ആവശ്യപ്പെട്ടെങ്കിലും സോംനാഥ് അനുവദിച്ചിരുന്നില്ല. തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മകൾ ബന്ധുവിനോട് ആവശ്യപ്പെടുകയായിരുന്നു. വീട്ടിലെത്തിയ ബന്ധുവിന് ഉഷശ്രീ കൊല്ലപ്പെട്ടിരിക്കാം എന്ന് സംശയം ഉയർന്നതിനെ തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിൽ മൃതദേഹം 300 കഷ്ണങ്ങളാക്കി സ്റ്റീൽ പാത്രങ്ങളിലാക്കിയ നിലയിൽ കണ്ടെത്തി. മൃതദേഹം മുറിക്കാൻ ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു. താൻ നിരപരാധിയാണെന്നും ഭാര്യയെ കൊന്നിട്ടില്ലെന്നുമായിരുന്നു സോംനാഥ് പരീദ കോടതിയിലും പുറത്തും പറഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP