Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്‌കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം വേണ്ട; പകരം വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ആവശ്യത്തിന് അനുസരിച്ച് കൗൺസലിങ് നൽകുകയാണ് വേണ്ടത്; സെക്കൻഡറി സ്‌കൂൾ തലം മുതൽ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കാനുള്ളന നീക്കത്തിൽ എതിർപ്പുമായി സംഘപരിവാർ സംഘടന

സ്‌കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം വേണ്ട; പകരം വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ആവശ്യത്തിന് അനുസരിച്ച് കൗൺസലിങ് നൽകുകയാണ് വേണ്ടത്; സെക്കൻഡറി സ്‌കൂൾ തലം മുതൽ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കാനുള്ളന നീക്കത്തിൽ എതിർപ്പുമായി സംഘപരിവാർ സംഘടന

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സ്‌കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം ആവശ്യമില്ലെന്ന വിമർശനവുമായി സംഘപരിവാർ സംഘടന രംഗത്ത്. ലൈംഗിക വിദ്യാഭ്യാസ പാഠ്യപദ്ധതിയുടെ ഭാഗമാക്കേണ്ടതില്ലെന്ന് സംഘപരിവാറുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ശിക്ഷാ സംസ്‌കൃതി ഉത്ഥാൻ ന്യാസാണ് അഭിപ്രായപ്പെട്ടതത്. വിദ്യാർത്ഥികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകണമെന്ന് നിർദ്ദേശിക്കുന്ന പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരടിനെ സംഘടന എതിർത്തു.

വിദ്യാഭ്യാസ വിദഗ്ധനായ ദിനനാഥ് ബത്രയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് ശിക്ഷാ സംസ്‌കൃതി ഉത്ഥാൻ ന്യാസ്. സ്‌കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസത്തിന്റെ പാഠങ്ങൾ പഠിപ്പിക്കുന്നതിന് പകരം വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ആവശ്യത്തിന് അനുസരിച്ച് കൗൺസലിങ് നൽകുകയാണ് വേണ്ടതെന്നാണ് ദിനനാഥ് ബത്ര പറയുന്നത്. സെക്കൻഡറി സ്‌കൂൾ തലം മുതൽ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുള്ള വിദ്യാഭ്യാസ നയത്തിന്റെ കരടിൽ പറയുന്നത്.

സ്ത്രീകളെ ബഹുമാനിക്കുക, അവരുടെ സുരക്ഷിതത്വം, കുടുംബാസൂത്രണം, ലൈംഗിക രോഗങ്ങൾ പകരുന്നത് തടയൽ തുടങ്ങിയ കാര്യങ്ങൾ ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണമെന്ന് കരടിൽ പറയുന്നു. ആർകെ കസ്തൂരി രംഗൻ അധ്യക്ഷനായ സമിതി പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് നിർദ്ദേശങ്ങൾ ഈ വർഷം മെയ് മാസത്തിലാണ് കേന്ദ്ര സർക്കാരിന് സമർപ്പിച്ചത്.

സ്‌കൂൾ പാഠ്യ പദ്ധതിയിൽ സെക്സ് എന്ന പദം ഉൾപ്പെടുത്തുന്നതിൽ സംഘടയുടെ സെക്രട്ടറിയായ അതുൽ കോത്താരി കടുത്ത എതിർപ്പ് അറിയിച്ചു. മാതാപിതാക്കൾക്കും കൗൺസിലിങ് നൽകണമെന്നതാണ് പ്രധാനം. വിദ്യാർത്ഥികൾ മനുഷ്യ ശരീരത്തേക്കുറിച്ചും അവയവങ്ങളെക്കുറിച്ചും പഠിക്കേണ്ടതുണ്ട്. നിലവിൽ അവ ശാസ്ത്രപഠനത്തിന്റെ ഭാഗമായി പഠിപ്പിക്കുന്നുണ്ടെന്നും അതുൽ കോത്താരി പറഞ്ഞു. നിർദ്ദേശം നടപ്പിലാക്കുകയാണെങ്കിൽ പ്രതികൂല ഫലങ്ങളാകുമുണ്ടാകുക കോത്താരി പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP