Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തോറ്റമ്പിയിട്ട് നാല് മാസമായിട്ടും വസതി ഒഴിയാതെ മുൻ എംപിമാർ; കറന്റും വെള്ളവും കട്ട് ചെയ്യുമെന്ന് നോട്ടീസ് നൽകിയപ്പോൾ ഭൂരിഭാഗം പേരും ഒഴിഞ്ഞു; അവസാന നിമിഷം വരെ വസതി ഒഴിയാതെ 80 മുൻ എപിമാർ ഇപ്പോഴും പഴയ വീട്ടിൽ കടിച്ച് തൂങ്ങി കിടക്കുന്നു; പുതിയ എംപിമാർക്ക് വസതി ഒരുക്കാനാവാതെ ലോക്‌സഭ സെക്രട്ടറിയേറ്റ്

തോറ്റമ്പിയിട്ട് നാല് മാസമായിട്ടും വസതി ഒഴിയാതെ മുൻ എംപിമാർ; കറന്റും വെള്ളവും കട്ട് ചെയ്യുമെന്ന് നോട്ടീസ് നൽകിയപ്പോൾ ഭൂരിഭാഗം പേരും ഒഴിഞ്ഞു; അവസാന നിമിഷം വരെ വസതി ഒഴിയാതെ 80 മുൻ എപിമാർ ഇപ്പോഴും പഴയ വീട്ടിൽ കടിച്ച് തൂങ്ങി കിടക്കുന്നു; പുതിയ എംപിമാർക്ക് വസതി ഒരുക്കാനാവാതെ ലോക്‌സഭ സെക്രട്ടറിയേറ്റ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഔദ്യോഗിക ബംഗ്ലാവുകൾ ഒഴിയാൻ കൂട്ടാക്കാതെ ഇപ്പോഴും 82 മുൻ എംപിമാർ. ലോക്‌സഭാ സമിതിയുടെ കർശനനിർദ്ദേശം ലഭിച്ചിട്ടും ഇവർ ഒഴിയാതെ നിൽക്കുകയാണ്്. 3 ദിവസത്തിനുള്ളിൽ വൈദ്യുതി, വെള്ളം, ഗ്യാസ് കണക്ഷനുകൾ എന്നിവ വിഛേദിച്ച് വസതി ഒഴിയണമെന്നു സി.ആർ .പാട്ടീലിന്റെ നേതൃത്വത്തിലുള്ള ലോക്‌സഭാ ഹൗസിങ് കമ്മിറ്റി ഓഗസ്റ്റ് 19ന് ഇരുനൂറോളം മുൻ എംപിമാർക്ക് നോട്ടിസ് നൽകിയിരുന്നു. ഉത്തരവ് ലഭിച്ചതിനെ തുടർന്ന് ഭൂരിഭാഗവും ഒഴിഞ്ഞു. എന്നിട്ടും പോകാതിരുന്നവരെയാണ് നിർബന്ധമായും ഒഴിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

2014ലാണ് ഇവർക്കു വസതി അനുവദിച്ചത്. മെയ്‌ 25ന് 16ാം ലോക്‌സഭ രാഷ്ട്രപതി പിരിച്ചുവിട്ടു. ചട്ടപ്രകാരം ലോക്‌സഭ പിരിച്ചുവിട്ട് ഒരു മാസത്തിനകം വസതി ഒഴിയണം. ഇപ്പോൾ തിരഞ്ഞെടുപ്പും കഴിഞ്ഞു മൂന്ന് മാസവും കഴിഞ്ഞു. എന്നിട്ടും മാറാൻ തയ്യാറാകാതിരുന്നാൽ ഇവർക്കെതിരെ പബ്ലിക് പ്രിമൈസസ് ആക്ട് പ്രകാരം നടപടിയെടുക്കാനാണ് സർക്കാർ തീരുമാനം. പതിനാറാം ലോക്‌സഭയുടെ കാലാവധി മെയ് 25ന് പൂർത്തിയായിരുന്നു. ജൂൺ 25ന് അകം എംപിമാർ വസതി ഒഴിയേണ്ടതാണ്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാരിൽ പലരും വാടക വീടുകളിലാണ് താമസിക്കുന്നത്. ഇപ്പോൾ നിയമപ്രകാരം നിർബന്ധപൂർവ്വം ഒഴിപ്പിക്കേണ്ട അവസ്ഥയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP