Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗർബാ ആഘോഷത്തിനിടയിൽ മുൻഭാര്യയെ തുറിച്ചു നോക്കി; രണ്ടാം ഭർത്താവ് ആദ്യ ഭർത്താവിനെ വളഞ്ഞിട്ട് തല്ലി ; കൂട്ട തല്ലായ സംഭവത്തിൽ നാലു പേർക്ക് പരിക്ക്; ഒടുവിൽ പൊലീസ് കേസും

ഗർബാ ആഘോഷത്തിനിടയിൽ മുൻഭാര്യയെ തുറിച്ചു നോക്കി; രണ്ടാം ഭർത്താവ് ആദ്യ ഭർത്താവിനെ വളഞ്ഞിട്ട് തല്ലി ; കൂട്ട തല്ലായ സംഭവത്തിൽ നാലു പേർക്ക് പരിക്ക്; ഒടുവിൽ പൊലീസ് കേസും

അഹമ്മദാബാദ്: ഗർബാ ആഘോഷത്തിനിടയിൽ മുൻഭാര്യയെ തുറിച്ചുനോക്കിയ ആളെ യുവതിയുടെ രണ്ടാം ഭർത്താവ് വളഞ്ഞിട്ട് തല്ലി. ശനിയാഴ്ച രാത്രിയിലുണ്ടായ സംഭവത്തിൽ ആദ്യഭർത്താവിന്റെ മൂന്ന് ബന്ധുക്കൾ ഉൾപ്പെടെ നാലു പേർക്ക് സാരമായി പരിക്കേറ്റു. അഹമ്മദാബാദിലെ വദാജിലായിരുന്നു സംഭവം

വദാജിലെ സൊഹ്റാബ്ജി വളപ്പിൽ ഓട്ടോറിക്ഷാ ഡ്രൈവറായ ഹരേഷ് ലാൽവാണി നാലു വർഷം മുമ്പാണ് മനീഷയെ വിവാഹം കഴിച്ചത്. എന്നാൽ ഒരു വർഷം മുമ്പ് ഇവർ വിവാഹമോചനവും നേടി. അതിന് ശേഷം മനീഷയെ അശോക് ദുർഗേഷ് തേജ്വാനി എന്നയാളാണ് വിവാഹം കഴിച്ചത്. ശനിയാഴ്ച രാത്രിയിൽ സ്വന്തം വീടിന് മുന്നിൽ ഗർബാ ആഘോഷം നടക്കുമ്പോൾ ഹരേഷിന്റെ ആദ്യ ഭാര്യ മനീഷയും അവിടെ ഗർബയുമായെത്തി.

ഹരേഷ് ലാൽവാണി മനീഷയെ നോക്കുന്നത് കണ്ടതോടെ അരിശം കയറിയ ഇപ്പോഴത്തെ ഭർത്താവ് അശോക് ദുർഗേഷ് തേജ്വാനി എത്തിയത്. അയാൾക്ക് ഇത് ഇഷ്ടമായില്ല. തുടർന്ന് യാതൊരു കാരണവുമില്ലാതെ വഴക്ക് കൂടിയെന്നും വളഞ്ഞിട്ട് തന്നെ തല്ലിചതയ്ക്കുകയായിരുന്നെന്നും ലാൽവാണി പറയുന്നു. തന്റെ ആദ്യ ഭാര്യയുടെ ഭർത്താവ് മർദ്ദിച്ചെന്ന് കാണിച്ച് പൊലീസിൽ 29 കാരനായ ഹരേഷ് ലാൽവാണി പരാതി നൽകിയിരിക്കുകയാണ്.

ഭാര്യയെ തുറിച്ചു നോക്കിയ ലാൽവാണിയുടെ തലയിൽ കയ്യിലിരുന്ന വടികൊണ്ട് അശോക് പ്രഹരിക്കുകയായിരുന്നു. അടിയേറ്റ് ലാൽവാണിയുടെ തലയിൽ നിന്നും രക്തം വാർന്നു. സംഭവം അറിഞ്ഞ ലാൽവാണിയുടെ കുടുംബാംഗങ്ങൾ അവിടേയ്ക്ക് പാഞ്ഞെത്തുകയും ലാൽവാണിയെ വെറുതേ വിടാൻ തേജ്വാനിയോട് പറയുകയും ചെയ്തു. എന്നാൽ മർദ്ദനം നിർത്താൻ കൂട്ടാക്കിയില്ലെന്നു മാത്രമല്ല തേജ്വാനി അവിടേയ്ക്ക് എത്തിയ മൂന്ന് പേരെ കൂടി മർദ്ദിക്കുകയും ചെയ്തു.

ഇവർക്കെല്ലാം സാരമായി പരിക്കേറ്റിരിക്കുകയാണ്. പിന്നാലെ അവിടെ എത്തിയ തേജ്വാനിയുടെ പിതാവ് ദുർഗേഷ് ലാൽവാണിയോടും കുടുംബാംഗങ്ങളോടും അവിടം വിട്ടു പോകണമെന്നും അല്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും പറഞ്ഞു. തേജ്വാനിക്കും പിതാവിനുമെതിരേ പൊലീസ് കേസെടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP