Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങനെയെന്ന ചോദ്യവുമായി ഗുജറാത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ചോദ്യപേപ്പർ; 'സുഫാലം ശാല വികാസ് സങ്കുൽ' കൂട്ടായ്മ സംഘടിപ്പിച്ച പരീക്ഷയിലെ വിവാദ ചോദ്യങ്ങൾ സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങനെയെന്ന ചോദ്യവുമായി ഗുജറാത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ചോദ്യപേപ്പർ; 'സുഫാലം ശാല വികാസ് സങ്കുൽ' കൂട്ടായ്മ സംഘടിപ്പിച്ച പരീക്ഷയിലെ വിവാദ ചോദ്യങ്ങൾ സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: ഗുജറാത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളുടെ ചോദ്യപേപ്പറിൽ ഗാന്ധിജി എങ്ങനെയാണ് ആത്മഹത്യ ചെയ്തതെന്ന ചോദ്യം കടന്ന് കൂടിയത് സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്. 'സുഫാലം ശാല വികാസ് സങ്കുൽ' എന്ന പേരിലുള്ള കൂട്ടായ്മയിലെ സ്‌കൂളുകളുടെ ആഭ്യന്തര വിലയിരുത്തൽ പരീക്ഷയിലാണ് ഇത്തരമൊരു ചോദ്യം വന്നത്. ഗാന്ധിനഗറിൽ സർക്കാർ ധനസഹായം ലഭിക്കുന്ന ചില സ്വാശ്രയ സ്‌കൂളുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കൂട്ടായ്മയാണ് സുഫാലം ശാല വികാസ് സങ്കുൽ.

'ഗാന്ധിജിയേ ആപ്ഗാത് കർവാ മാറ്റ് ഷു കരിയു' (എങ്ങനെയാണ് ഗാന്ധിജി ആത്മഹത്യ ചെയ്തത്?) ഗുജറാത്തിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളോട് ചോദിച്ച ചോദ്യം ഇങ്ങനെയായിരുന്നു. സംഭവം മാധ്യമങ്ങൾ ഏറ്റെടുത്തതോടെ ഗുജറാത്ത് വിദ്യാഭ്യാസ വകുപ്പും പ്രതിരേധത്തിലായി. ഇതേ പരീക്ഷയിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളോട് മദ്യനിരോധനം സംബന്ധിച്ച ചോദ്യവും വിവാദമായി.

'നിങ്ങളുടെ പ്രദേശത്ത് മദ്യ വിൽപ്പന വർധിച്ചതിനെക്കുറിച്ചും അനധികൃത മദ്യവിൽപനക്കാർ സൃഷ്ടിച്ച ശല്യത്തെക്കുറിച്ചും ജില്ലാ പൊലീസ് മേധാവിക്ക് ഒരു പരാതി കത്ത് എഴുതുക' എന്നതാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ചേദ്യം. സമ്പൂർണ മദ്യനിരോധനം നടപ്പിലാക്കിയ സംസ്ഥാനത്ത് ഇത്തരം ഒരു ചോദ്യത്തിന് എന്താണ് പ്രസക്തി എന്നും വിമർശനം ഉയർന്നു. സുഫാലം ശാല വികാസ് സങ്കുലിന്റെ ബാനറിൽ പ്രവർത്തിക്കുന്ന ഈ സ്‌കൂളുകളുടെ മാനേജ്മെന്റാണ് ചോദ്യപേപ്പറുകൾ തയാറാക്കിയതെന്നും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.

സർക്കാർ സഹായം ലഭിക്കുന്ന സ്വാശ്രയ സ്‌കൂളുകളിൽ ശനിയാഴ്ച നടന്ന ആഭ്യന്തര മൂല്യനിർണ്ണയ പരീക്ഷയിൽ ഈ രണ്ട് ചോദ്യങ്ങൾ വന്നിട്ടുണ്ട് എന്ന് ഗാന്ധിനഗർ ജില്ല വിദ്യാഭ്യാസ ഓഫീസർ ഭാരത് വാധർ വ്യക്തമാക്കി. ഇതു വളരെയധികം ആക്ഷേപകരമാണ്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിപ്പോർട്ട് വന്നതിന് ശേഷം നടപടിയെടുക്കും എന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP