Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭർത്താവിന്റെ അവിഹിതബന്ധം ഭാര്യയുടെ ആത്മഹത്യാ പ്രേരണാക്കുറ്റമായി കണക്കാക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി; ഭാര്യയ്ക്ക് സംരക്ഷണം നൽകുന്ന സെക്ഷൻ 498 എയുടെ പരിധിയിൽ അവിഹിതബന്ധം വരില്ലെന്ന് കോടതി; യുവാവിന് മേൽ കീഴ്ക്കോടതി ചുമത്തിയ മൂന്ന് വർഷം തടവ് ശിക്ഷ ഹൈക്കോടതി റദ്ദാക്കി

ഭർത്താവിന്റെ അവിഹിതബന്ധം ഭാര്യയുടെ ആത്മഹത്യാ പ്രേരണാക്കുറ്റമായി കണക്കാക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി; ഭാര്യയ്ക്ക് സംരക്ഷണം നൽകുന്ന സെക്ഷൻ 498 എയുടെ പരിധിയിൽ അവിഹിതബന്ധം വരില്ലെന്ന് കോടതി; യുവാവിന് മേൽ കീഴ്ക്കോടതി ചുമത്തിയ മൂന്ന് വർഷം തടവ് ശിക്ഷ ഹൈക്കോടതി റദ്ദാക്കി

ചെന്നൈ: ഭർത്താവിന്റെ അവിഹിത ബന്ധം സംബന്ധിച്ച കേസിൽ നിർണായക വിധിയുമായി മദ്രാസ് ഹൈക്കോടതി. ഭർത്താവിന്റെ അവിഹിതബന്ധം ഭാര്യയുടെ ആത്മഹത്യയ്ക്കുള്ള പ്രേരണാക്കുറ്റമായി കണക്കാക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി.യുവാവിന് മേൽ കീഴ്‌ക്കോടതി ചുമത്തിയിരുന്ന കുറ്റങ്ങൾ റദ്ദാക്കിക്കൊണ്ടായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ നിർണായക നിരീക്ഷണം. 

യുവാവിന് മേൽ കീഴ്‌ക്കോടതി ചുമത്തിയ മൂന്ന് വർഷം തടവ് ശിക്ഷ ഹൈക്കോടതി റദ്ദ് ചെയ്തു. ഭർത്താവിന്റേയോ ബന്ധുക്കളുടേയോ ക്രൂരതയിൽ നിന്ന് ഭാര്യയ്ക്ക് സംരക്ഷണം നൽകുന്ന സെക്ഷൻ 498 എയുടെ പരിധിയിൽ അവിഹിതബന്ധം വരില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

സേലം സ്വദേശിയായ മാണിക്യം ആണ് കീഴ്‌ക്കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. അവിഹിതബന്ധം ആരോപിച്ചാണ് ഭാര്യ ആത്മഹത്യ ചെയ്തതെന്ന കുറ്റത്തിന് ഐപിസി 306 പ്രകാരം ആത്മഹത്യാ പ്രേരണാകുറ്റം നിലനിൽക്കുമെന്ന് കാണിച്ചാണ് കീഴ്‌ക്കോടതി മൂന്ന് വർഷം തടവ് വിധിച്ചത്.

ആത്മഹത്യാ പ്രേരണാകുറ്റം ചെയ്‌തെന്ന് തെളിയിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഭർത്താവിനെ ശിക്ഷിക്കാനാവില്ലെന്നും ജസ്റ്റിസ് എസ്.വൈദ്യനാഥൻ നിരീക്ഷിച്ചു. എന്നാൽ ഇതിനെ സാധൂകരിക്കുന്ന യാതൊരു തെളിവും വാദിഭാഗത്തിന് ഹാജരാക്കാനായില്ല. എല്ലാ സാഹചര്യങ്ങളിലും അവിഹിതബന്ധം ആത്മഹത്യാ പ്രേരണ ആകില്ലെന്നും, എന്നാൽ വൈവാഹിക തർക്കങ്ങളിൽ അവിഹിതബന്ധം ആത്മഹത്യാ പ്രേരണ ആകാമെന്നും കോടതി വ്യക്തമാക്കി. മാണിക്യത്തിന്റെ കേസിൽ അത്തരത്തിലുള്ള തർക്കങ്ങളോ മറ്റ് തെളിവുകളോ കണ്ടെത്താനായില്ല.

ഭാര്യയോട് ചെയ്യുന്ന ക്രൂരത ആളുകളെ അപേക്ഷിച്ച് വ്യത്യസ്തമായിരിക്കാം. അത് ഭാര്യ അനുവദിക്കുന്ന ക്രൂരതയുടെ തോത് അനുസരിച്ചോ ഭർത്താവ് ചെയ്യുന്ന ക്രൂരതയുടെ ആഴം അനുസരിച്ചോ ആയിരിക്കാം. എന്നാൽ അവിഹിതബന്ധം ആത്മഹത്യാപ്രേരണാ കുറ്റമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. മാണിക്യത്തിന് അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ച് 2003 ഒക്ടോബർ 23നാണ് ഭാര്യ 18 മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് കിണറ്റിൽ ചാടി മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP