Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഫാക്ടിന്റെ ഭൂമി വിൽക്കാം: സംസ്ഥാന സർക്കാരിന് കേന്ദ്രസർക്കാരിന്റെ പച്ചക്കൊടി; കടത്തിൽ മുങ്ങിയ കമ്പനിയെ കരകയറ്റാൻ പണം വിനിയോഗിക്കാനും കേന്ദ്രമന്ത്രിസഭായോഗത്തിന്റെ അനുമതി

ഫാക്ടിന്റെ ഭൂമി വിൽക്കാം: സംസ്ഥാന സർക്കാരിന് കേന്ദ്രസർക്കാരിന്റെ പച്ചക്കൊടി; കടത്തിൽ മുങ്ങിയ കമ്പനിയെ കരകയറ്റാൻ പണം വിനിയോഗിക്കാനും കേന്ദ്രമന്ത്രിസഭായോഗത്തിന്റെ അനുമതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഫാക്ടിന്റെ ഭൂമി വിൽക്കാൻ സംസ്ഥാന സർക്കാരിന് കേന്ദ്രമസർക്കാർ അനുമതി. കടം വീട്ടാനും പ്രവർത്തന മൂലധനം കണ്ടെത്താനും പ്ലാന്റ് നവീകരണത്തിനുമാകും പണം വിനിയോഗിക്കുക. ഫാക്ടിന്റെ 481.79 ഏക്കർ ഭൂമി വിൽക്കാനാണ് കേന്ദ്രമന്ത്രിസഭയോഗത്തിന്റെ അനുമതി. 150 ഏക്കർ ഭൂമി ഏക്കറിന് ഒരു കോടി രൂപ നിരക്കിൽ നൽകും. അവശേഷിക്കുന്ന 331.79 ഏക്കർ ഭൂമി ഏക്കറിന് 2.47 കോടി രൂപ നിരക്കിലാകും നൽകുക. സാമ്പത്തിക ബാധ്യതമൂലം അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണ് ഫാക്ട്.

തിരുവനന്തപുരമടക്കം ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യവൽക്കരിക്കാൻ തത്വത്തിൽ അംഗീകരിച്ചിരുന്നെങ്കിലും മൂന്നെണ്ണത്തിന്റെ കാര്യത്തിൽ മാത്രമേ അന്തിമ തീരുമാനമായിട്ടുള്ളൂവെന്ന് വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി രാജ്യസഭയെ അറിയിച്ചു. സ്വകാര്യകമ്പനിക്ക് നൽകുന്നതിനെ എതിർത്ത് കേരള സർക്കാരിന്റെ നിവേദനം ലഭിച്ചിട്ടുണ്ട്. ഇതിൽ സംസ്ഥാന സർ്ക്കാരുമായി തുടർ ചർച്ചകൾ നടക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP