Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തട്ടിപ്പുവീരനായ യുവാവ് വിവാഹം കഴിച്ചത് ഏഴ് യുവതികളെ; വിവാഹം കഴിക്കും എന്നുറപ്പ് നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുകൊണ്ടിരുന്നത് ആറ് യുവതികളുമായി; ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള രാജേഷ് യുവതികളെ പറഞ്ഞു വിശ്വസിപ്പിച്ചത് പൊലീസിലെന്നും എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റെന്നും; ഉഡായിപ്പുവീരൻ പിടിയിലാകുന്നത് പതിനെട്ടുകാരിയുടെ മാതാപിതാക്കളുടെ പരാതിയിൽ

തട്ടിപ്പുവീരനായ യുവാവ് വിവാഹം കഴിച്ചത് ഏഴ് യുവതികളെ; വിവാഹം കഴിക്കും എന്നുറപ്പ് നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുകൊണ്ടിരുന്നത് ആറ് യുവതികളുമായി; ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള രാജേഷ് യുവതികളെ പറഞ്ഞു വിശ്വസിപ്പിച്ചത് പൊലീസിലെന്നും എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റെന്നും; ഉഡായിപ്പുവീരൻ പിടിയിലാകുന്നത് പതിനെട്ടുകാരിയുടെ മാതാപിതാക്കളുടെ പരാതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് യുവതികളെ വലയിലാക്കിയ വിരുതനെ ഒടുവിൽ പൊലീസ് പൊക്കി. തിരുപ്പൂർ സ്വദേശി ദിനേഷ് എന്നറിയപ്പെടുന്ന രാജേഷ് പൃഥ്വിയാണ് ചെന്നൈ പൊലീസിന്റെ പിടിയിലായത്. 42കാരനായ രാജേഷിന് ഏഴാം ക്ലാസ് മാത്രമാണ് വിദ്യാഭ്യാസ യോഗ്യത. എന്നാൽ താൻ പൊലീസിലാണെന്നും എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റാണെന്നും പറഞ്ഞ് വിസ്വസിപ്പിച്ച് ഇയാൾ വിവാഹം കഴിച്ചത് ഏഴു യുവതികളെയാണ്. ഇത് കൂടാതെ ആറ് പേരെ വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. തിരുച്ചി, കോയമ്പത്തൂർ, തിരുപ്പതി, തിരുപ്പൂർ, കാലഹസ്തി എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീകളാണ് ഇയാളുടെ കെണിയിൽപ്പെട്ടത്.

ജൂൺ 30ന് പതിനെട്ടുകാരിയുടെ മാതാപിതാക്കൾ എഗ്മോർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്നാണ് ഇയാളുടെ കള്ളത്തരം വെളിവായത്. ഇയാളുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തങ്ങളുടെ മകളെ കാണാനില്ലെന്നായിരുന്നു പരാതി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ രാജേഷ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് കണ്ടെത്തി. ഇരുവരെയും തിരുപ്പൂരിലെ നൊച്ചിപ്പാളയത്തിൽനിന്ന് പൊലീസ് പിടികൂടി. രാജേഷ് തന്നെ വിവാഹം ചെയ്‌തെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു.

പെൺകുട്ടിയെ പൊലീസ് വീട്ടുകാരോടൊപ്പം വിട്ടു. എന്നാൽ കുറച്ച് ദിവസത്തിന് ശേഷം പെൺകുട്ടിയുടെ വീട്ടിലെത്തി പെൺകുട്ടിയെയും കൊണ്ട് കടന്നുകളയാനുള്ള ശ്രമത്തിനിടയിൽ ഇയാളെ വീണ്ടും പിടികൂടി നടത്തിയ ചോദ്യം ചെയ്യലിലാണ് രാജേഷിന്റെ തട്ടിപ്പ് പുറത്തായത്.

ചെന്നൈയിൽ രാജേഷ് നടത്തുന്ന ടെലിമാർക്കറ്റിങ് കമ്പനിയുടെ മറവിലായിരുന്നു ഇയാളുടെ തട്ടിപ്പുകൾ. സ്ഥാപനത്തിലേക്ക് ജോലിക്കെന്ന് പറഞ്ഞാണ് യുവതികളെ ക്ഷണിച്ചിരുന്നത്. ഇയാൾ യൂണിഫോമിൽ നിൽക്കുന്ന ഫോട്ടോ കാണിച്ചാണ് യുവതികളെ ജോലിക്ക് ക്ഷണിക്കാറുള്ളത്. രണ്ട് ഗുണ്ടകളെ വെടിവെച്ച് വീഴ്‌ത്തിയെന്നും ഇയാൾ യുവതികളെ വിശ്വസിപ്പിച്ചു.എൻകൗണ്ടറിന് ശേഷം ജോലി രാജിവെച്ചെന്നും ഇയാൾ വിശ്വസിപ്പിച്ചു.

ജോലി തേടിയെത്തിയ യുവതികളിൽ ഏഴുപേരെ ഇയാൾ വിവാഹം ചെയ്തു. ആറുപേരെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ഉപയോഗിക്കുകയും ചെയ്യുകയായിരുന്നു. പെൺകുട്ടികളെ കെണിയിൽപ്പെടുത്തിയതിന് പുറമെ, മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് പലരിൽനിന്നായി 30 ലക്ഷം രൂപ തട്ടിയ കേസും ഇയാൾക്കെതിരെ ചുമത്തി. വ്യാജ ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ കാർഡ് എന്നിവ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ഇയാളുടെ യഥാർത്ഥ പേര് ദിനേഷ് എന്നാണെന്നും പൊലീസ് പറഞ്ഞു. പല സ്ഥലങ്ങളിൽ പല പേരുകളിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP