Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചന്ദ്രോപരിതലത്തിൽ സത്യസായി ബാബയുടെ മുഖം തെളിഞ്ഞുവെന്ന് വ്യാജ പ്രചരണം; ഒട്ടേറെ പേർക്ക് കാണാൻ സാധിച്ചില്ലെന്ന് പറയുന്നതിനിടെ ചിലർക്ക് ദർശനം ലഭിച്ചുവെന്നും വാദം; സന്ദേശങ്ങൾ പ്രചരിച്ചത് ഫോൺ വഴി; വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ രംഗത്ത്

ചന്ദ്രോപരിതലത്തിൽ സത്യസായി ബാബയുടെ മുഖം തെളിഞ്ഞുവെന്ന് വ്യാജ പ്രചരണം; ഒട്ടേറെ പേർക്ക് കാണാൻ സാധിച്ചില്ലെന്ന് പറയുന്നതിനിടെ ചിലർക്ക് ദർശനം ലഭിച്ചുവെന്നും വാദം; സന്ദേശങ്ങൾ പ്രചരിച്ചത് ഫോൺ വഴി; വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ രംഗത്ത്

മറുനാടൻ ഡെസ്‌ക്‌

ഭുവനേശ്വർ: സത്യസായി ബാബയുടെ മുഖം ചന്ദ്രന്റെ ഉപരിതലത്തിൽ തെളിഞ്ഞുവെന്നത് വ്യാജ വാർത്തയെന്ന് സൂചന. സന്ദേശം ലഭിച്ച് നിമിഷങ്ങൾക്കകം വീട്ടിൽ നിന്നും പുറത്തിറങ്ങി കാഴ്‌ച്ച കാണാൻ പോയവർക്കെല്ലാം നിരാശയായിരുന്നു ഫലം. എന്നാൽ തങ്ങൾക്ക് ചന്ദ്രോപരിതലത്തിൽ സായി ബാബയുടെ മുഖം കാണാൻ സാധിച്ചുവെന്ന് അവകാശപ്പെട്ടും ചിലർ രംഗത്തെത്തിയിരുന്നു. ബുധനാഴ്ച രാത്രിയോടെ ഭുവനേശ്വറിലാണ് സംഭവം ഉണ്ടായത്. പ്രചരണത്തിൽ വിശ്വസിച്ച് പലരൂം ചന്ദ്രനെ നോക്കി സായ് ഭജന പാടുക പോലും ചെയ്തു.

പലർക്കും ബന്ധുക്കളിലൂടെ ഫോൺ വഴിയാണ് ഇത്തരത്തിലുള്ള സന്ദേശങ്ങൾ ലഭിച്ചത്. ഇത് വലിയ രീതിയിൽ പ്രചരിചതോടെ സാധാരണക്കർക്കിടയിൽ വലിയ ചർച്ചാവിഷയമാവുകയും ചെയ്തു. നഗ്‌ന നേത്രങ്ങൾകൊണ്ട് കാണാനാവുന്ന തരത്തിലുള്ള രൂപങ്ങളൊന്നുതന്നെ ഈ ദിവസം ചന്ദ്രോപരിതലത്തിൽ ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോർട്ടുകൾ.

എവിടെ നിന്നുമാണ് ഇത്തരമൊരു റൂമർ പൊട്ടിപ്പുറപ്പെട്ടത് എന്നതിനെ സംബന്ധിച്ച് ആർക്കും യതൊരു ധാരണയുമില്ല. തങ്ങളെ ഒരു ബന്ധു വിളിച്ച് സായി ബാബയുടെ രൂപം ചന്ദ്രനിൽ തെളിഞ്ഞിട്ടുണ്ട് എന്നു പറയുകയായിരൂന്നു. ഇതോടെ പുറത്തിറങ്ങി ചന്ദ്രനെ നോക്കിയെങ്കിലും പ്രത്യേകിച്ച് ഒരു രൂപവും തോന്നിയില്ല എന്ന് അശോക് ജെന എന്ന വീട്ടമ്മ സാക്ഷപ്പെടുത്തുന്നു.

മുമ്പും ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങൾ ലഭിച്ചിരുന്നു എന്നാൽ ചുരുക്കം ചിലർ സായ് ബാബയുടെ മങ്ങിയ രൂപത്തെ ചന്ദ്രോപരിതലത്തിൽ കണ്ടതായും പറയപ്പെടുന്നുണ്ട്. ഇത്തരത്തിൽ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കണം എന്നു ആവശ്യപ്പെട്ട് ഒരുകൂട്ടം വിശ്വാസികളും രംഗത്തുവന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP