Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അവധി ആഘോഷിക്കാനെത്തിയ അഞ്ചുപേർ കടലിൽ മുങ്ങി മരിച്ചു; രത്ഗിരി ബീച്ചിൽ ദുരന്തിൽപ്പെട്ടത് ഒരു കുടുംബത്തിലെ അംഗങ്ങൾ; മരിച്ചത് കനത്ത മഴ വക വയ്ക്കാതെ കടലിൽ ഇങ്ങിയവർ;രക്ഷാ പ്രവർത്തനത്തിന് പ്രതികൂല കാലവസ്ഥ വില്ലനായി

അവധി ആഘോഷിക്കാനെത്തിയ അഞ്ചുപേർ കടലിൽ മുങ്ങി മരിച്ചു; രത്ഗിരി ബീച്ചിൽ ദുരന്തിൽപ്പെട്ടത് ഒരു കുടുംബത്തിലെ അംഗങ്ങൾ; മരിച്ചത് കനത്ത മഴ വക വയ്ക്കാതെ കടലിൽ ഇങ്ങിയവർ;രക്ഷാ പ്രവർത്തനത്തിന് പ്രതികൂല കാലവസ്ഥ വില്ലനായി

മുംബൈ: മഹാരാഷ്ട്രയിലെ രത്‌നഗിരി ബീച്ചിൽ അവധി ആഘോഷിക്കാനെത്തിയ ഒരു കുടുംബത്തിലെ അഞ്ച് പേർ മുങ്ങിമരിച്ചു. മുംബയ് ബോറിവലി സ്വദേശികളായ ഏഴ് പേരാണ് വിനോദയാത്രയക്കായി ഇവിടെയെത്തിയത്. എന്നാൽ രണ്ട് പേർ കടലിൽ ഇറങ്ങാത്തതിനാൽ രക്ഷപ്പെട്ടു. കെന്നത്ത് മാസ്റ്റർ(56), മോണിക്ക ബെനറ്റോ ഡിസൂസ(44), സനോമി ബെനറ്റോ ഡിസൂസ(22), മാത്യൂ ബെനറ്റോ ഡിസൂസ(22), റേച്ചർ ബെനറ്റോ ഡിസൂസ(19) എന്നിവരാണ് മരിച്ചത്.

ലീന കെന്നത് മാസ്റ്റർ, റീത്ത ഡി ഡിസൂസ എന്നിവരാണ രക്ഷപ്പെട്ടത്. ഡീസുസയും മാസ്റ്റേഴ്‌സും കുടുംബ സുഹൃത്തുക്കളാണ്. ഞാറാഴ്ച വൈകിട്ട് 5നായിരുന്നു സംഭവം.ശനിയാഴ്ച മുതൽ പ്രദേശത്ത് കനത്ത മഴ പെയ്യുകയായിരുന്നു. ഇത് വകവയ്ക്കാതെ കടലിൽ ഇറങ്ങിയതാണ് അപകടത്തിന് ഇടയാക്കിയത്. കനത്ത മൂടൽ മഞ്ഞ് മൂലം കാഴ്ച മറഞ്ഞതും അപകട കാരണമായി.

കടൽ തീരത്ത് രൂപം കൊണ്ട കടൽച്ചുഴിയിൽ പെട്ട കുടുംബാംഗങ്ങൾ മുങ്ങിത്താഴുകയായിരുന്നു. പ്രതികൂല കാലാവസ്ഥ മൂലം രക്ഷാപ്രവർത്തകർക്കും ഇങ്ങോട്ട് അടുക്കാനായില്ല. ഏറെ നേരം കഴിഞ്ഞ് മൃതദേഹങ്ങൾ തീരത്ത് അടിയുകയായിരുന്നു. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം പിന്നീട് സംസ്‌ക്കരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP