Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്നെ കടിച്ചാൽ ഞാനും കടിക്കും! പാമ്പു കടിച്ചെന്നു കരുതി കർഷകൻ പാമ്പിന്റെ തല കടിച്ചെടുത്ത് ചവച്ചരച്ചു തുപ്പി; ബോധരഹിതനായി കിടന്നയാളെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ആ സത്യം തിരിച്ചറിയുന്നത്: സോനാലാലിനെ പാമ്പു കടിച്ചിരുന്നില്ല

എന്നെ കടിച്ചാൽ ഞാനും കടിക്കും! പാമ്പു കടിച്ചെന്നു കരുതി കർഷകൻ പാമ്പിന്റെ തല കടിച്ചെടുത്ത് ചവച്ചരച്ചു തുപ്പി; ബോധരഹിതനായി കിടന്നയാളെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ആ സത്യം തിരിച്ചറിയുന്നത്: സോനാലാലിനെ പാമ്പു കടിച്ചിരുന്നില്ല

പാമ്പു കടിക്കുന്ന വാർത്ത സർവ്വ സാധാരണമാണ്. ദിനംപ്രതി നിരവധി പേർ പാമ്പുകടിക്ക് ഇരയാകാറുണ്ട്. എന്നാൽ ഇപ്പോൾ ഒരു കർഷകൻ പാമ്പിനെ കടിച്ചാണ് വാർത്ത സൃഷ്ടിച്ചിരിക്കുന്നത്. ഉത്തർ പ്രദേശിലെ കർഷകനായ സോനാലാലാണ് പാമ്പിനെ കടിച്ച് വാർത്തകളിൽ ഇടംപിടിച്ചത്. തന്നെ പാമ്പു കടിച്ചെന്നു കരുതി ആ ദേഷ്യത്തിൽ ഇയാൾ പാമ്പിനേയും കടിക്കുകയായിരുന്നു. പാമ്പിന്റെ തല കടിച്ചെടുത്തു ചവച്ച് തുപ്പുകയാണ് സോനാലാൽ ചെയ്തത്.

ഉത്തർപ്രദേശിലെ ഹർദോയി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. ശനിയാഴ്ച വൈകുന്നേരം കന്നുകാലികളെ മേയിക്കുന്നതിനിടയിലാണ് ഇയാൾക്ക് പാമ്പു കടിയേറ്റത്. അപ്പോൾ തന്നെ ഇയാൾ ആ ദേഷ്യത്തിന് പാമ്പിനെയെടുത്ത് തല കടിച്ചെടുത്ത് ചവച്ചു തുപ്പുകയായിരുന്നു . കൃഷിയിടത്തിൽ ബോധരഹിതനായി കിടന്ന സേനേലാലിനെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. അപ്പഴാണ് ആ സത്യം സോനാലാൽ തിരിച്ചറിയുന്നത്. തന്നെ പാമ്പു കടിച്ചിരുന്നില്ല എന്ന കാര്യം,

പാമ്പുകടിയേറ്റെന്നു കരുതി സോനേലാലിനെ ഡോക്ടർമാർ വിശദമായി പരിശോധിച്ചെങ്കിലും അയാളുടെ ശരിരത്തിൽ പാമ്പുകടിയേറ്റ അടയാളമൊന്നും കണ്ടെത്താനായില്ല. വിഷപ്പാമ്പിന്റെ തല ചവച്ചരച്ചതിനാലാകാം ബോധം നഷ്ടപ്പെട്ടതെന്നാണ് ഡോക്ടർമാരുടെ നിഗമനം. വൈകിട്ട് ഏഴ് മണിയോടെയാണ് സോനേലാലിനെ അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 10 മണിയോടെ ഇയാൾ ബോധം വീണ്ടെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP