Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൃഷിക്കായി നിലം ഉഴുതപ്പോൾ കർഷകന് ലഭിച്ചത് രണ്ട് കുടം നിധി; മുഹമ്മദ് സിദ്ദിഖ് എന്ന കർഷകന് ലഭിച്ചത് രണ്ട് കുടങ്ങളിലായി 25 സ്വർണവും വെള്ളി ആഭരണങ്ങളും; അമ്പരന്ന് സോഷ്യൽ മീഡിയ  

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ് : കൃഷിക്കായി നിലം ഉഴുതപ്പോൾ കർഷകന് ലഭിച്ചത് രണ്ട് കുടം നിധി. തെലങ്കാനയിലെ സുൽത്താൻപൂർ ഗ്രാമത്തിലാണ് സംഭവം. മുഹമ്മദ് സിദ്ദിഖി എന്ന കർഷകന്റെ ഭൂമിയിൽ നിന്നാണ് രണ്ടു കുടങ്ങളിലായി സ്വർണം, വെള്ളി ആഭരണങ്ങൾ ലഭിച്ചത്.

രണ്ടു വർഷം മുൻപാണ് മുഹമ്മദ് സിദ്ദിഖി കൃഷിക്കായി ഈ ഭൂമി വാങ്ങിയത്. മഴക്കാലം അടുത്തതോടെ നിലം ഉഴുതുമറിച്ച് കൃഷിക്കായി ഒരുക്കാൻ ഇദ്ദേഹം തീരുമാനിക്കുകയായിരുന്നു. പണികൾ പുരോ ഗമിക്കുന്നതിനിടെ ബുധനാഴ്ചയാണ് നിധി ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ മുഹമ്മദ് സർക്കാർ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.

സ്ഥലത്തെത്തിയ റവന്യൂ ഉദ്യോഗസ്ഥർ നിധി ഏറ്റെടുത്തു. ഇതിന്റെ കാലപഴക്കം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കാനുള്ള തീരുമാനത്തിലാണ് സർക്കാർ ഉദ്യോഗസ്ഥർ. സ്ഥലത്തിന് ചരിത്രപരമായ യാതൊരു ബന്ധവുമില്ലെന്നാണ് പ്രാഥമിക വിവരം. എങ്കിലും പുരാവസ്തു വകുപ്പിനെ കാര്യങ്ങൾ അറിയിക്കുമെന്നും റവന്യൂ ഉദ്യോഗസ്ഥർ അറിയിച്ചു.

രണ്ടു കുടങ്ങളിലായി 25 സ്വർണം, വെള്ളി ആഭരണങ്ങളാണ് ലഭിച്ചത്. ഇതിൽ ഏറെയും പാദസരമായിരുന്നുവെന്നും ന്യൂ ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP