Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മുഖ്യമന്ത്രിയാകാൻ ജഗന്മോഹൻ റെഡ്ഡി 1500 കോടി രൂപ കോൺഗ്രസിന് വാഗ്ദാനം ചെയ്തെന്ന് വെളിപ്പെടുത്തി ഫറൂഖ് അബ്ദുള്ള; ആരോപണം നിഷേധിച്ച് കോൺഗ്രസും ജഗനും; ആന്ധ്രയിൽ തെരഞ്ഞെടുപ്പ് പോര് മുറുകുന്നു

മുഖ്യമന്ത്രിയാകാൻ ജഗന്മോഹൻ റെഡ്ഡി 1500 കോടി രൂപ കോൺഗ്രസിന് വാഗ്ദാനം ചെയ്തെന്ന് വെളിപ്പെടുത്തി ഫറൂഖ് അബ്ദുള്ള; ആരോപണം നിഷേധിച്ച് കോൺഗ്രസും ജഗനും; ആന്ധ്രയിൽ തെരഞ്ഞെടുപ്പ് പോര് മുറുകുന്നു

അമരാവതി: ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി ചൂടുപിടിക്കുന്ന ആന്ധ്രാ രാഷ്ട്രീയത്തിൽ വൈഎസ്ആർ കോൺഗ്രസ് അധ്യക്ഷൻ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള. മുഖ്യമന്ത്രി പദവി ലഭിക്കുന്നതിന് വേണ്ടി 1,500 കോടി കോൺഗ്രസ് ഹൈക്കമാൻഡിന് കൈക്കൂലി വാഗ്ദാനം ചെയ്തുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. തെലുങ്ക് ദേശം പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയതായിരുന്നു നാഷണൽ കോൺഫറൻസ് നേതാവായ ഫറൂക്ക് അബ്ദുള്ള.

വൈഎസ്ആർ കോൺഗ്രസിന്റെ ശക്തികേന്ദ്രമായ കഡപ്പയിൽ ചന്ദ്രബാബു നായിഡുവിനൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയായിരുന്നു ഫറൂഖ് അബ്ദുള്ള പുതിയ ആരേപണം ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം വൈഎസ്ആറിന്റെ സഹോദരന്റെ ദുരൂഹമരണത്തിൽ ഇരുകക്ഷികളും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു. അതിനിടയിലാണ് ഗുരുതരമായ ആരോപണവുമായി ഫറൂഖ് അബ്ദുള്ള രംഗത്തുവന്നിരിക്കുന്നത്.

2009ൽ ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന വൈഎസ് രാജശേഖര റെഡ്ഡി ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച് ദിവസങ്ങൾക്ക് ശേഷം മകൻ ജഗൻ ഡൽഹിയിലെ തന്റെ വീട്ടിൽ എത്തിയെന്നാണ് ഫറൂഖ് അബ്ദുള്ള അവകാശപ്പെടുന്നത്. മുഖ്യമന്ത്രി പദവി കിട്ടാൻ കോൺഗ്രസ് ഹൈക്കമാന്റിന് ആയിരത്തി അഞ്ഞൂറ് കോടി നൽകാൻ തയ്യാറാണെന്ന് ജഗൻ പറഞ്ഞതായാണ് ഫറൂക്കിന്റെ അവകാശവാദം. അതേസമയം ആരോപണം നിഷേധിച്ച് കോൺഗ്രസുംെൈ വസ്ആർ കോൺഗ്രസും രംഗത്തെത്തി.

മുഖ്യമന്ത്രിയാവാൻ ജഗൻ പല വഴികൾ നോക്കിയിട്ടുണ്ടാകാമെങ്കിലും ഹൈക്കമാന്റിന് പണം കൊടുത്തിട്ടില്ലെന്നാണ് കോൺഗ്രസിന്റെ വാദം. ആരോപണം അടിസ്ഥാനരഹിതവുമെന്നും അപമാനകരവുമെന്നായിരുന്നു വൈഎസ്ആർ കോൺഗ്രസിന്റെ പ്രതികരണം. ഫറൂഖ് അബ്ദുള്ളയ്‌ക്കെതിരെ വൈഎസ്ആർ കോൺഗ്രസ് നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒപ്പം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്ന സംസ്ഥാനമാണ് ആന്ധ്രപ്രദേശ്. ഭരണ കക്ഷിയായ തെലുങ്ക് ദേശത്തിന് ഭരണം നഷ്ടമാകുമെന്നും ജഗൻ മോഹൻ റെഡ്ഡി ഭരണം പിടിക്കുമെന്നുമാണ് പെതുവെ വിലയിരുത്തപ്പെടുന്നത്. ആന്ധ്രാപ്രദേശിൽ വൈഎസ്ആർ കോൺഗ്രസും തെലുങ്കുദേശം പാർട്ടിയും തമ്മിലുള്ള നേർക്കുനേർ മത്സരമാണ് നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP