Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊതുസുരക്ഷാ നിയമപ്രകാരം ഫറൂഖ് അബ്ദുള്ളയെ തടവിലാക്കിയത് സുപ്രീംകോടതി കേസ് പരിഗണിക്കുന്നതിന് തൊട്ടുമുമ്പ്; നിയമം അനുസരിച്ച് നാഷണൽ കോൺഫറൻസ് നേതാവിനെ തടവിൽ വയ്ക്കാനാകുക വിചാരണയില്ലാതെ രണ്ടു വർഷം വരെ

പൊതുസുരക്ഷാ നിയമപ്രകാരം ഫറൂഖ് അബ്ദുള്ളയെ തടവിലാക്കിയത് സുപ്രീംകോടതി കേസ് പരിഗണിക്കുന്നതിന് തൊട്ടുമുമ്പ്; നിയമം അനുസരിച്ച് നാഷണൽ കോൺഫറൻസ് നേതാവിനെ തടവിൽ വയ്ക്കാനാകുക വിചാരണയില്ലാതെ രണ്ടു വർഷം വരെ

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫറുഖ് അബ്ദുള്ളയെ പൊതു സുരക്ഷാ നിയമപ്രകാരം വീട്ടുതടവിലാക്കി. രണ്ടു വർഷം വരെ വിചാരണയില്ലാതെ തടവിൽ വയ്ക്കാനാകുന്ന നിയമപ്രകാരമാണ് നാഷണൽ കോൺഫറൻസ് നേതാവായ ഫറൂഖ് അബ്ദുള്ളയെ തടവിലാക്കിയിരിക്കുന്നത്. സുപ്രീം കോടതിയിൽ ഇന്ന് കേസ് പരിഗണിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു നടപടി.

ഫാറൂഖ് അബ്ദുള്ളയുമായി സംസാരിക്കാൻ കഴിയുന്നില്ലെന്ന് രാജ്യസഭാ എംപിയും എംഡിഎംകെ സ്ഥാപകനുമായ വൈക്കോയുടെ അഭിഭാഷകൻ സുപ്രീംകോടതിയിൽ പറഞ്ഞിരുന്നു. സംഭവത്തിൽ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി വിശദീകരണം തേടിയിരുന്നു. നേരത്തെ കശ്മീരിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് വിദേശത്ത് നിന്ന് വ്യാപകമായി പണം എത്തുന്നെന്ന് എജി സുപ്രീംകോടതിയിൽ വിശദമാക്കിയിരുന്നു . ഇന്ത്യയിലെ പാക് ഹൈക്കമ്മീഷൻ വഴിയും തീവ്രവാദ പ്രവർത്തനത്തിന് സഹായം എത്തുന്നുവെന്നും എജി കൂട്ടിച്ചേർത്തു.

ശനിയാഴ്ച രാത്രിയോടെയാണ് ഫറൂഖ് അബ്ദുള്ളയെ തടങ്കലിലാക്കാൻ തീരുമാനമായതെന്നാണ് സൂചന. ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണുന്നതിനും സംസാരിക്കുന്നതിനും ഫറൂഖ് അബ്ദുള്ളക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP