Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വൈദികരെ ഫാദറെന്ന് വിളിക്കരുതെന്ന് ബിഡിഒയുടെ ഉത്തരവ്; വിവരം അറിഞ്ഞ ഉടൻ കളക്ടറുടെ തിരുത്ത്

വൈദികരെ ഫാദറെന്ന് വിളിക്കരുതെന്ന് ബിഡിഒയുടെ ഉത്തരവ്; വിവരം അറിഞ്ഞ ഉടൻ കളക്ടറുടെ തിരുത്ത്

റായ്പൂർ: ക്രിസ്ത്യൻ മിഷിനറി സ്‌കൂളുകളിലെ വൈദികരെ 'ഫാദർ' എന്നു വിളിക്കരുതെന്ന ഉത്തരവ് കളക്ടർ പിൻവലിച്ചു. ഛത്തീസ്‌ഗഢിലെ ഒരു ബി.ഡി.ഒയുടെ ഉത്തരവ് വിവാദമായതോടെയാണ് ജില്ലാ കലക്ടർ ഇടപെട്ടത്. മഹാസമുന്ദ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആണ് മെയ്‌ 11ന് വിവാദ ഉത്തരവിറക്കിയത്.

തന്റെ അധികാര പരിധിയിലുള്ള 14 മിഷിനറി സ്‌കൂളുകളിലും സ്ഥാനത്തിന്റെ മേധാവിയെ 'ഫാദർ' എന്നു വിളിക്കുന്നത് ഉടൻ അവസാനിപ്പിക്കണമെന്നായിരുന്നു സർക്കുലർ. പകരം 'പ്രചാര്യ' അല്ലെങ്കിൽ 'സർ' എന്നു വിളിക്കണമെന്നായിരുന്നു നിർദ്ദേശം. ഇത് ശ്രദ്ധയിൽപെട്ട് മഹാസമുന്ദ് കലക്ടർ ഉമേഷ് അഗർവാൾ സർക്കുലർ പിൻവലിക്കാൻ നിർദ്ദേശം നൽകി. ബി.ഡി.ഒയുടെ സർക്കുലർ തെറ്റിദ്ധാരണയെ തുടർന്നാണെന്നും ഉടൻ തന്നെ പിൻവലിക്കാൻ നിർദ്ദേശിച്ചതായും പറഞ്ഞു.

അദ്ധ്യാപകരെ ഫാദർ എന്നു വിളിക്കാൻ നിർബന്ധിക്കുവെന്ന് പരാതിയുണ്ട്. എന്നാൽ ആർക്കും ആരെയും ഇത്തരത്തിൽ നിർബന്ധിക്കാൻ കഴിയില്ലെന്നും കലക്ടർ പറഞ്ഞു. മുൻപ് കങ്കാർ ജില്ലയിലൂം ഇത്തരമൊരു സർക്കുലർ ഇറങ്ങിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP