Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മകൾക്കൊപ്പം കിടക്ക പങ്കിട്ട കൗമാരക്കാരന്റെ ജനനേന്ദ്രീയം കത്രികയ്ക്ക് മുറിച്ച് അച്ഛനും സഹോദരങ്ങളും; സംഭവം ഹരിയാനയിലെ ഗൊരഖ്പൂരിൽ; ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്ലസ് വൺ വിദ്യാർത്ഥിയുടെ നില അതീവ ഗുരുതരം; പ്രണയത്തിലായിരുന്ന വിദ്യാർത്ഥികൾക്ക് മാതാപിതാക്കൾ പലതവണ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും പ്രദേശവാസികൾ

മകൾക്കൊപ്പം കിടക്ക പങ്കിട്ട കൗമാരക്കാരന്റെ ജനനേന്ദ്രീയം കത്രികയ്ക്ക് മുറിച്ച് അച്ഛനും സഹോദരങ്ങളും; സംഭവം ഹരിയാനയിലെ ഗൊരഖ്പൂരിൽ; ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്ലസ് വൺ വിദ്യാർത്ഥിയുടെ നില അതീവ ഗുരുതരം; പ്രണയത്തിലായിരുന്ന വിദ്യാർത്ഥികൾക്ക് മാതാപിതാക്കൾ പലതവണ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും പ്രദേശവാസികൾ

മറുനാടൻ ഡെസ്‌ക്‌

ഗൊരാഖ്പൂർ: മകളുടെ കിടക്കയിൽ സുഹൃത്തിനെ കണ്ടതിൽ കലിപൂണ്ട് കൗമാരക്കാരന്റെ ലൈംഗികാവയവം പിതാവും ആൺമക്കളും ചേർന്ന് മുറിച്ചു. വിദ്യാർത്ഥികൾ രണ്ട് പേരും വേറെ സ്‌കൂളുകളിലായിരുന്നു പഠിച്ചിരുന്നത്. ഇവർ ഏറെ നാളുകളായി പ്രണയിലായിരുന്നെന്നുമാണ് സൂചന. ഇരുവരേയും ഏതാനും ദിവസം മുൻപ് ഒരുമിച്ച് കാണാതായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ ഇരുവരേയും കാണരുതാത്ത രീതിയിൽ കിടപ്പറയിൽ കണ്ടതോടെയാണ് പെൺകുട്ടിയുടെ പിതാവും രണ്ട് സഹോദരങ്ങളും ചേർന്ന് കൗമാരക്കാരന്റെ ജനനേന്ദ്രീയം മുറിച്ചത്.

ഹരിയാനയിലെ ഗൊരാഖ്പൂരിൽ ബുധനാഴ്ചയാണ് സംഭവം ഉണ്ടായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്ലസ് വൺ വിദ്യാർത്ഥിയുടെ നില ഗുരുതരമായി തുടരുകയാണ്. ദീപചന്ദ് ഗുപ്ത എന്ന പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ദീപ്ചന്ദിനൊപ്പം മകളെ കണ്ട പിതാവ് ഗുദ്ദു നിഷാദാണ് ആക്രമണത്തിന് പിന്നിൽ. തിങ്കളാഴ്ച രാത്രി പെൺകുട്ടിയുടെ വീട്ടിൽ ദീപ്ചന്ദ് എത്തിയിരുന്നു. തുടർന്ന് ഇരുവരും കിടക്ക പങ്കിടുന്നത് ഗുദ്ദു കണ്ടു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട പിതാവ് മറ്റ് രണ്ട് ആൺമക്കൾക്കൊപ്പം ദീപ്ചന്ദിന്റെ ജനനേന്ദ്രിയം കത്രിക ഉപയോഗിച്ച് മുറിക്കുകയായിരുന്നു.

സംഭവം ആരോ പൊലീസിനെ അറിയിക്കുകയും പൊലീസ് എത്തി കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഗുദ്ദുവിനും ആൺമക്കളായ സന്ദീപ്, പ്രദീപ് എന്നിവർക്കെതിരെ ദീപ്ചന്ദിന്റെ കുടുബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.രക്തത്തിൽ കുളിച്ച ദീപ്ചന്ദിന്റെ വിവരം തങ്ങളെ അറിയിച്ചത് പ്രദേശവാസികളാണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവ സ്ഥലത്ത് നിന്നും ആക്രമണത്തിന് ഉപയോഗിച്ച കത്രികയും കണ്ടെടുത്തു.

ദീപ്ചന്ദും പെൺകുട്ടിയും പ്ലസ് വൺ വിദ്യാർത്ഥികളാണ്. നാളുകൾക്ക് മുമ്പ് ഇരുവരും പ്രണയത്തിലായിരുന്നു. ഫോണിലൂടെയാണ് ഇവർ ബന്ധം തുടർന്നിരുന്നതെന്നും ഇത് പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് ഇഷ്ടമായിരുന്നില്ല. ഇരുവർക്കും പലപ്രാവശ്യം മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നതായി പ്രദേശവാസികൾ പറഞ്ഞതായി പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP