Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അമ്മ മരിച്ചതിന് പിന്നാലെ വീട്ടിലേക്ക് പോകില്ലെന്ന് 15 കാരിയുടെ വാശി; അമ്മാവൻ കാര്യം തിരക്കിയതോടെ പുറത്ത് വരുന്നത് നാലു വർഷം മുൻപ് നടന്ന അച്ഛന്റെ ക്രൂരബലാത്സംഗം ! പരാതി നൽകിയതിന് പിന്നാലെ 41കാരൻ അറസ്റ്റിൽ; സൂറത്തിൽ നിന്നും പുറത്ത് വരുന്നത് ക്രൂരതയുടെ പര്യായമായ പിതാവിന്റെ കഥ

അമ്മ മരിച്ചതിന് പിന്നാലെ വീട്ടിലേക്ക് പോകില്ലെന്ന് 15 കാരിയുടെ വാശി; അമ്മാവൻ കാര്യം തിരക്കിയതോടെ പുറത്ത് വരുന്നത് നാലു വർഷം മുൻപ് നടന്ന അച്ഛന്റെ ക്രൂരബലാത്സംഗം ! പരാതി നൽകിയതിന് പിന്നാലെ 41കാരൻ അറസ്റ്റിൽ; സൂറത്തിൽ നിന്നും പുറത്ത് വരുന്നത് ക്രൂരതയുടെ പര്യായമായ പിതാവിന്റെ കഥ

മറുനാടൻ ഡെസ്‌ക്‌

സുറത്: അച്ഛനിൽ നിന്നും ഏറ്റ ക്രൂരമായ ബലാത്സംഗത്തിന്റെ കഥ പതിനഞ്ചുകാരി തുറന്ന് പറഞ്ഞത് അമ്മയുടെ മരണത്തിന് പിന്നാലെ. സുറത്തിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. കേസിൽ 41കാരനായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഏതാനും ദിവസം മുൻപാണ് കുട്ടിയുടെ മാതാവ് അപകടത്തിൽ മരിച്ചത്. അമ്മയുടെ സംസ്‌കാരം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും വീട്ടിലേക്ക് തിരികെ പോകാൻ കുട്ടി തയാറായില്ല.

ഒടുവിൽ അമ്മാവൻ കാര്യം തിരക്കിയപ്പോഴാണ് നാലു വർഷം മുൻപ് പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ച വിവരം പുറത്ത് വരുന്നത്. ഇതിന് പിന്നാലെ അമ്മാവൻ പൊലീസിൽ പരാതി നൽകുകയും തുടർന്ന് 41കാരനായ പിതാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അമ്മ പുറത്ത് പോയ സമയം പിതാവ് തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് പെൺകുട്ടി പറയുന്നത്. നാല് വർഷം മുമ്പാണ് സംഭവം. ബലാത്സംഗത്തിന് ശേഷം സംഭവം പുറത്ത് പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയിരുന്നതായും പെൺകുട്ടി വെളിപ്പെടുത്തി.

നവംബർ ഏഴിനാണ് കുട്ടിയുടെ അമ്മ അപകടത്തിൽ മരിച്ചത്. തുടർന്ന് പെൺകുട്ടി അമ്മാവന്റെ വീട്ടിലേക്ക് പോയി. തിരികെ വീട്ടിലേക്ക് പോകാൻ പെൺകുട്ടി സമ്മതിച്ചില്ല. വീട്ടിലേക്ക് തിരികെ മടങ്ങെണ്ടെന്ന്  പെൺകുട്ടി വാശിപിടിച്ചതോടെയാണ് പീഡന വിവരം പുറംലോകം അറിയുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP