Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യം ഭീകരാക്രമണത്തിൽ വിറങ്ങലിച്ചപ്പോൾ മകളുടെ വിവാഹ ആഘോഷം വേണ്ടെന്ന് വച്ച് അച്ഛൻ; വിവാഹ സൽക്കാരത്തിനായുള്ള പണം പുൽവാമയിൽ കൊലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങൾക്ക് സംഭാവന ചെയ്ത് വജ്രവ്യാപാരി; ഗുജറാത്തിലെ സൂറത്തിൽ നിന്നും പുറത്ത് വരുന്നത് സഹാനുഭൂതിയുടെ ഉത്തമ മാതൃക

രാജ്യം ഭീകരാക്രമണത്തിൽ വിറങ്ങലിച്ചപ്പോൾ മകളുടെ വിവാഹ ആഘോഷം വേണ്ടെന്ന് വച്ച് അച്ഛൻ; വിവാഹ സൽക്കാരത്തിനായുള്ള പണം പുൽവാമയിൽ കൊലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങൾക്ക് സംഭാവന ചെയ്ത് വജ്രവ്യാപാരി; ഗുജറാത്തിലെ സൂറത്തിൽ നിന്നും പുറത്ത് വരുന്നത് സഹാനുഭൂതിയുടെ ഉത്തമ മാതൃക

മറുനാടൻ ഡെസ്‌ക്‌

സൂറത്ത് : പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ നമ്മുടെ രാജ്യം വിറങ്ങലിച്ച് നിൽക്കേവേ മകളുടെ വിവാഹ ആഘോഷങ്ങൾ വേണ്ടെന്ന് വച്ച് പിതാവ്. മാത്രമല്ല വിവാഹ സൽക്കാരത്തിനായി നീക്കി വച്ചിരുന്ന പണം പുൽവാമയിൽ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങൾക്ക് പിതാവ് സംഭാവനയായി നൽകുകയും ചെയ്തു. ഗുജറാത്തിലെ സൂറത്തിലെ വജ്രവ്യാപാരിയായ ദേവഷി മനേകാണ് സഹാനുഭൂതിയുടെ ഉത്തമ മാതൃകയായി മാറിയത്.

പതിനൊന്നു ലക്ഷം രൂപയാണ് ഇദ്ദേഹം വിവാഹ സൽക്കാരം നടത്തുന്നതിനായി മാറ്റി വച്ചിരുന്നത്. എന്നാൽ സൽക്കാരവും മറ്റ് ആഘോഷ പരിപാടികളും മാറ്റി വച്ച ശേഷം പണം പുൽവാമയിൽ ജീവൻ ബല കൊടുത്ത് ജവാന്മാരുടെ കുടുംബത്തിന് നൽകുകയായിരുന്നു. ഈ തുകയ്ക്ക് പുറമേ അഞ്ചുലക്ഷം രൂപ സന്നദ്ധസംഘടനകൾക്കും മനേക് സംഭാവന ചെയ്തുവെന്ന് ടൈംസ് നൗ ന്യൂസ്. കോം റിപ്പോർട്ട് ചെയ്തത്.

ഈ മാസം പതിനഞ്ചിനായിരുന്നു മനേകിന്റെ മകൾ ആമിയുടെയും മീഠ് സാങ്വിയുടെയും വിവാഹം. പിറ്റേന്ന് സൽക്കാരവും നടത്താൻ നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാൽ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൽക്കാരം ഒഴിവാക്കാനും അതിനായി കരുതിയ തുക ജവാന്മാരുടെ കുടുംബത്തിനു നൽകാൻ ഇരുകുടുംബങ്ങളും തീരുമാനിക്കുകയായിരുന്നു.

14ന് ഉച്ചകഴിഞ്ഞ് മൂന്നേകാലോടെയാണ് പുൽവാമയിൽ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. നാൽപ്പത് സി ആർ പി എഫ് ജവാന്മാരാണ് ആക്രമണത്തിൽ വീരമത്യു വരിച്ചത്. പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സി ആർ പി എഫിന്റെ വാഹനവ്യൂഹത്തിനു നേരെ സ്ഫോടക വസ്തു നിറച്ച കാർ ജെയ്ഷെ മുഹമ്മദ് ഭീകരൻ ഓടിച്ചുകയറ്റുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP