Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാഹാരാഷ്ട്രയിൽ ദിവസങ്ങളുടെ വ്യത്യാസത്തിൽ പുറത്തു വന്നത് ഞെട്ടിപ്പിക്കുന്ന രണ്ടു പീഡന വാർത്തകൾ; താനെയിൽ മയക്കുമരുന്നു നൽകി പതിനാറുകാരിയെ അച്ഛൻ പീഡിപ്പിച്ചിരുന്നത് ഒരു വർഷത്തോളം; പെൺകുട്ടിയെ നിശബ്ദയാക്കിയത് വിവരം പുറത്തുപറഞ്ഞാൽ അമ്മയെയും സഹോദരനെയും കൊല്ലുമെന്ന് ഭീഷണപ്പെടുത്തി; പാൽഘറിൽ ആദ്യ ഭാര്യയിലെ മകളെ പിതാവ് പീഡനത്തിനിരയാക്കിയത് മൂന്നു വർഷത്തോളം; പീഡനം ആരംഭിച്ചത് കുട്ടിയുടെ 12ാം വയസുമുതൽ

മാഹാരാഷ്ട്രയിൽ ദിവസങ്ങളുടെ വ്യത്യാസത്തിൽ പുറത്തു വന്നത് ഞെട്ടിപ്പിക്കുന്ന രണ്ടു പീഡന വാർത്തകൾ; താനെയിൽ മയക്കുമരുന്നു നൽകി പതിനാറുകാരിയെ അച്ഛൻ പീഡിപ്പിച്ചിരുന്നത് ഒരു വർഷത്തോളം; പെൺകുട്ടിയെ നിശബ്ദയാക്കിയത് വിവരം പുറത്തുപറഞ്ഞാൽ അമ്മയെയും സഹോദരനെയും കൊല്ലുമെന്ന് ഭീഷണപ്പെടുത്തി; പാൽഘറിൽ ആദ്യ ഭാര്യയിലെ മകളെ പിതാവ് പീഡനത്തിനിരയാക്കിയത് മൂന്നു വർഷത്തോളം; പീഡനം ആരംഭിച്ചത് കുട്ടിയുടെ 12ാം വയസുമുതൽ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മാഹാരാഷ്ട്രയിലെ അടുത്ത അടുത്ത സ്ഥലങ്ങളിൽ നിന്ന് ദിവസങ്ങളുടെ വ്യത്യാസത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന പീഡന വാർത്തകൾ. രണ്ടു കേസിലും അറസ്റ്റിലായത് പെൺ മക്കളെ വർഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച പിതാക്കന്മാർ. പതിനാറ് വയസുള്ള മകളെ വീട്ടിൽവച്ച് തുടർച്ചയായി പീഡനത്തിന് ഇരയാക്കിയ പിതാവ് അറസ്റ്റിലായത് താനെയിലാണ്. താനെ ജില്ലയിലെ ഭിവണ്ടിയിലെ പത്മാനഗർ സ്വദേശിയായ 50 കാരനാണ് അറസ്റ്റിലായത്. സ്‌കൂൾ വിദ്യാർത്ഥിനിയായ മകളുടെ പരാതിയെ തുടർത്ത് വ്യാഴാഴ്ചയാണ് പൊലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്തത്.

വീട്ടിലുള്ളവരെല്ലാം രാത്രി ഉറങ്ങുമ്പോഴാണ് പിതാവ് മകളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ ബലമായി മയക്കുമരുന്നു നൽകി അബോധാവസ്ഥയിലാക്കിയ ശേഷമാണ് ഇയാൾ ഉപദ്രവിച്ചിരുന്നത്. ഒക്ടോബർ 2017 മുതൽ പെൺകുട്ടി തുടർച്ചയായി പീഡനത്തിന് ഇരയായിരുന്നതായും പൊലീസ് വെളിപ്പെടുത്തി.

ഇക്കാര്യം മറ്റുള്ളവരോട് വെളിപ്പെടുത്തിയാൽ അമ്മയെയും സഹോദരനെയും കൊല്ലുമെന്ന് പറഞ്ഞാണ് ഇയാൾ മകളെ നിശബ്ദയാക്കിയത്. തുടർച്ചയായി ഒരു വർഷത്തോളം പിതാവിൽ നിന്ന് പീഡനം നേരിട്ട ശേഷം പെൺകുട്ടി ഒടുവിൽ പൊലീസിൽ പരാതിപ്പെടാൻ ധൈര്യം കാണിച്ചതോടെയാണ് പിതാവ് അറസ്റ്റിലാകുന്നത്. പോക്‌സോ നിയമപ്രകാരം പ്രതിയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു

അടുത്ത് പിടിയിലായത് സ്വന്തം മകളെ വീടിനകത്ത് വച്ച് മൂന്നുവർഷക്കാലം പീഡിപ്പിച്ച് പിതാവാണ്. ഒടുവിൽ രണ്ടാനമ്മയുടെ പരാതിയിൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പാസ്ഥൽ സ്വദേശിയായ മുപ്പത്തെട്ടുകാരനാണ് അറസ്റ്റിലായത്. വർഷങ്ങൾക്ക് മുമ്പുതന്നെ ഇയാൾ തന്റെ ആദ്യഭാര്യയുമായുള്ള ബന്ധം വേർപെടുത്തിയിരുന്നു. ഇതിന് ശേഷം രണ്ടാം ഭാര്യയോടും ആദ്യബന്ധത്തിലുണ്ടായ മകളോടുമൊപ്പമായിരുന്നു താമസം.

മകൾക്ക് 12 വയസ്സുള്ളപ്പോൾ മുതൽ ഇയാൾ ലൈംഗികമായി പീഡിപ്പിക്കാൻ തുടങ്ങിയിരുന്നു. മൂന്നുവർഷമായി തുടരുന്ന പീഡനം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് മകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.ഒടുവിൽ സഹികെട്ട പെൺകുട്ടി വിഷയം രണ്ടാനമ്മയോട് തുറന്നുപറയുകയായിരുന്നു. ഇവരാണ് പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ താരാപൂർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP