Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അച്ഛൻ ഞങ്ങളെ ഭഗവത്ഗീത തങ്ങളെ പഠിപ്പിച്ചിട്ടുണ്ട്;ഡൽഹിയിലെ ജനങ്ങളുടെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നത് തീവ്രവാദമായിട്ടാണോ കാണുന്നത്; കെജ്രിവാളിനെ തീവ്രവാദിയെന്ന് വിളിച്ച ബിജെപിക്ക് മറുപടിയുമായി അരവിന്ദ് കെജ്രിവാളിന്റെ മകൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി :ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ തീവ്രവാദിയെന്ന് വിളിച്ച ബിജെപിക്കെതിരെ മറുപടിയുമായി കെജ്രിവാളിന്റെ മകൾ ഹർഷിത കെജ്രിവാൾ. അച്ഛൻ ഞങ്ങളെ ഭഗവത് ഗീത തങ്ങളെ പഠിപ്പിച്ചിട്ടുണ്ടെന്നും ഡൽഹിയിലെ ജനങ്ങളുടെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തിയതിനെ തീവ്രവാദമായാണോ ബിജെപി കണക്കാക്കുന്നതെന്നും അവർ ആരാഞ്ഞു.

'എന്റെ പിതാവ് എല്ലായ്‌പ്പോഴും സാമൂഹ്യ സേവന രംഗത്തുണ്ടായിരുന്നു. ഞാനിപ്പോഴും ഓർക്കുന്നുണ്ട് അദ്ദേഹം എന്നെയും സഹോദരനെയും അമ്മയെയും മുത്തച്ഛനെയും മുത്തശ്ശിയെയും ആറുമണിയാകുമ്പോഴേക്കും ഉണർത്തിയിരുന്നത്. എന്നിട്ട് ഭഗവത്ഗീത വായിപ്പിക്കുകയും 'ഇൻസാൻ സെ ഇൻസാൻ കാ ഹോ ബായ്ചാര' എന്ന ഗാനം പാടിക്കുകയും ചെയ്യുമായിരുന്നു. അതേ കുറിച്ച് ഞങ്ങളെ പഠിപ്പിക്കുകയും ചെയ്യുമായിരുന്നു. അപ്രകാരം ചെയ്യുന്നതാണോ തീവ്രവാദം?

ജനങ്ങൾക്ക് വേണ്ടി ചികിത്സാ സൗകര്യങ്ങൾ സൗജന്യമാക്കിയതാണോ തീവ്രവാദം, വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നൽകുന്നതാണോ തീവ്രവാദം,വൈദ്യുതി -ജല വിതരണം അഭിവൃദ്ധിപ്പെടുത്തിയതാണോ തീവ്രവാദം? - ഹർഷിത ചോദിക്കുന്നു

ഡൽഹി തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബിജെപി എംപി പർവേഷ് വർമ, കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ എന്നിവർകെജ്രിവാളിനെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ചിരുന്നു. ഡൽഹിയിലെ ജനങ്ങൾക്ക് വേണ്ടി രാപകലില്ലാതെ അധ്വാനിച്ചിട്ടും തന്നെ തീവ്രവാദിയായിട്ടാണ് കാണുന്നത് എന്നതിൽ വലിയ ദുഃഖമുണ്ടെന്ന് കെജ്രിവാളും പ്രതികരിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP