Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൂര്യനമസ്‌കാരത്തിന്റെ പേരിൽ യോഗയെ തള്ളിപ്പറയുന്ന ഇസ്ലാമിക വിശ്വാസികൾ അറിയാൻ; അള്ളാ എന്നു വിളിച്ചും യോഗയിൽ ശ്വാസം പുറത്തേയ്ക്ക് വിടാം; അല്ലെങ്കിൽ ഫാത്തിമയോട് ചോദിക്കൂ

സൂര്യനമസ്‌കാരത്തിന്റെ പേരിൽ യോഗയെ തള്ളിപ്പറയുന്ന ഇസ്ലാമിക വിശ്വാസികൾ അറിയാൻ; അള്ളാ എന്നു വിളിച്ചും യോഗയിൽ ശ്വാസം പുറത്തേയ്ക്ക് വിടാം; അല്ലെങ്കിൽ ഫാത്തിമയോട് ചോദിക്കൂ

വിശ്വാസത്തിന്റെ പേരിലാണ് യോഗ ദിനാചരണത്തെ പലരും തള്ളിപ്പറഞ്ഞത്. സൂര്യ നമസ്‌കാരം വിശ്വാസത്തിന് എതിരാണെന്നായിരുന്നു മുസ്ലിം മതപണ്ഡിതരുടെയും രാഷ്ട്രീയ നേതാക്കളുടെയും നിലപാട്. എന്നാൽ, യോഗ മതവിശ്വാസത്തിന് എതിരല്ലെന്ന് തെളിയിക്കുകയാണ് സയ്യദ് റുബാബ് ഫാത്തിമയെന്ന 47-കാരി. അഞ്ചുനേരം നിസ്‌കരിക്കുന്ന ഫാത്തിമ കഴിഞ്ഞ 15 വർഷമായി യോഗ പരിശീലിക്കുന്നു.

അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ഭോപ്പാലിലെ ലാൽപരേഡ് ഗ്രൗണ്ടിൽ നടന്ന യോഗ പരിശീലനത്തിൽ ഫാത്തിമയും പങ്കാളിയായി. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനൊപ്പം വേദി പങ്കിട്ട് യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് അവർ ജനങ്ങൾക്ക് അറിവുകൾ പകർന്നുനൽകി.

2007-ൽ ഹൃദയാഘാതം വന്നതോടെയാണ് ഫാത്തിമ യോഗയെ കൂടുതൽ ഗൗരവത്തോടെ സമീപിക്കാൻ തുടങ്ങിയത്. ചികിത്സയുടെ ഭാഗമായി യോഗ ചെയ്യാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. മുമ്പുതന്നെ ചെറിയ രീതിയിൽ യോഗ ചെയ്തിരുന്ന ഫാത്തിമ ഇതോടെ പരിശീലനം ഗൗരവത്തിലെടുത്തു.

യോഗ മതത്തിനെതിരാണെന്ന് ഫാത്തിമ കരുതുന്നില്ല. നിസ്‌കാരത്തോളം നല്ല യോഗസ്സനമില്ലെന്നും ഫാത്തിമ പറയുന്നു. ഓം എന്നു പറയാതെ, അള്ളാ എന്നു വിളിച്ചും ശ്വാസം പുറത്തേയ്ക്ക് വിടാമെന്ന് അവർ പറയുന്നു. യോഗ ചെയ്യുന്നത് ഏകാഗ്രത കൂട്ടുകയും ആരോഗ്യം നിലനിർത്തുകയും ചെയ്യുമെന്നും ഫാത്തിമ പറയുന്നു.

സൂര്യനമസ്‌കാരം ചെയ്യുന്നത് മതവിരുദ്ധമാണെന്ന് പലരും പറയുന്നുണ്ടെങ്കിലും ഫാത്തിമ അങ്ങനെ കരുതുന്നില്ല. മുടങ്ങാതെ സൂര്യനമസ്‌കാരം ചെയ്യുന്ന ഫാത്തിമയ്ക്ക് കുടുംബത്തിൽ നിന്ന് എതിർപ്പുകൾ നേരിടേണ്ടിവന്നിട്ടുമുന്നില്ല. സൂര്യമനസ്‌കാരം ചെയ്യുമ്പോൾ അള്ളായെന്ന് വിളിച്ചാണ് താൻ ശ്വാസം കഴിക്കുന്നതെന്നും യോഗസ്സനങ്ങൾക്ക് മതവുമായി ബന്ധമുണ്ടെന്ന് താൻ കരുതുന്നില്ലെന്നും ഫാത്തിമ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP