Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിഹാറിൽ കോടതി വളപ്പിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു; വനിതാ ചാവേർ ആക്രമണമെന്ന് റിപ്പോർട്ടുകൾ

ബിഹാറിൽ കോടതി വളപ്പിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു; വനിതാ ചാവേർ ആക്രമണമെന്ന് റിപ്പോർട്ടുകൾ

പട്‌ന: റിപ്പബ്ലിക് ദിനത്തിന് മൂന്ന് ദിവസം ബാക്കി നിൽക്കേ ബിഹാറിൽ കോടതി വളപ്പിൽ ബോംബ് സ്‌ഫോടനമുണ്ടായി. ബിഹാറിലെ ഭോജ്പൂർ ജില്ലയിൽ സിവിൽകോടതി വളപ്പിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. 17 പേർക്കു പരിക്കേറ്റിട്ടുണ്ട്. ഭോജ്പൂരിലെ അരാഹയിലാണ് സംഭവം. സ്ത്രീയും പൊലീസ് കോൺസ്റ്റബിളുമാണ് കൊല്ലപ്പെട്ടവർ. വനിതാ ചാവേറാണ് സ്‌ഫോടനത്തിന് പിന്നില്ലെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഇവരാണ് ബോംബ് കൊണ്ടുവന്നതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. സ്‌ഫോടനത്തിൽ സ്ത്രീയുടെ ശരീരം ഛിന്നഭിന്നമായി.

സ്‌ഫോടനത്തിന്റൈ ഉത്തരവാദിത്വം വ്യക്തികളോ സംഘടനകളോ ഏറ്റെടുത്തിട്ടില്ല. സംഭവത്തെകുറിച്ച് അന്വേഷണം പുരോഗമിക്കുന്നതായി ബിഹാർ ഡി.ജി.പി പി.കെ ഠാക്കൂർ അറിയിച്ചു. ജനുവരി 26ന് നടക്കുന്ന റിപ്പബ്‌ളിക് ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഇതിനിടെയാണ് ബിഹാറിലെ കോടതി വളപ്പിൽ സ്‌ഫോടനം നടന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP