Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

200 യുദ്ധവിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കും; വിദേശ പങ്കാളിത്തം ഉറപ്പാക്കിയുള്ള പോർവിമാന നിർമ്മാണം മെയ്ക് ഇൻ ഇന്ത്യയുടെ ഭാഗം

200 യുദ്ധവിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കും; വിദേശ പങ്കാളിത്തം ഉറപ്പാക്കിയുള്ള പോർവിമാന നിർമ്മാണം മെയ്ക് ഇൻ ഇന്ത്യയുടെ ഭാഗം

ന്യൂഡൽഹി : വിദേശപങ്കാളിത്തത്തോടെ യുദ്ധവിമാനങ്ങൾ നിർമ്മിച്ചു വിൽക്കാനുള്ള സംരംഭവുമായി ഇന്ത്യ. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഇത്. ആദ്യ ഇടപാടിൽ 200 ഏക എൻജിൻ പോർവിമാനങ്ങൾ നിർമ്മിക്കാനാണു ലക്ഷ്യമിടുന്നത്.

എഫ്-16 വിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കാനാണ് നീക്കം. യുഎസ് കമ്പനിയായ ലൊക്ഹീഡ് മാർടിനും സ്വീഡിഷ് കമ്പനിയായ സാബും ഇതിന് മുന്നോട്ടു വന്നിട്ടുണ്ട്. എഫ് 16 വിമാനങ്ങൾ പൂർണമായും ഇന്ത്യയിൽ നിർമ്മിക്കാനും കയറ്റുമതി നടത്താനുമാകുമെന്നാണു ലൊക്ഹീഡ് മാർട്ടിൻ വാഗ്ദാനം ചെയ്യുന്നത്. കുറഞ്ഞതു 100 വിമാനം നിർമ്മിക്കാൻ കരാർ കിട്ടുമെന്ന പ്രതീക്ഷയിലാണു സാബും.

ഇന്ത്യൻ വ്യോമസേന പോർവിമാനങ്ങളുടെ കാര്യത്തിൽ കടുത്ത ദൗർലഭ്യം നേരിടുന്ന സാഹചര്യത്തിലാണ് വ്യോമയാനരംഗത്തെ ആഭ്യന്തര ഉൽപാദനത്തിലൂടെ ലക്ഷ്യം നേടാൻ ഇന്ത്യ ശ്രമിക്കുന്നത്. ഏക എൻജിൻ പോർവിമാനങ്ങളുടെ നിർമ്മാണകേന്ദ്രം ഇന്ത്യയിൽ ആരംഭിക്കുന്നതു സംബന്ധിച്ചു വിവിധ വിദേശ കമ്പനികൾക്കു പ്രതിരോധ മന്ത്രാലയം കത്തെഴുതിയിരുന്നു. പോർവിമാനങ്ങൾ വിദേശത്തുനിന്നു വാങ്ങുന്നതിന്റെ അമിതചെലവു കുറയ്ക്കാനും ഇതിലൂടെ സാധിക്കും. ഇരട്ട എൻജിൻ പോർവിമാനമായ റഫാൽ 126 എണ്ണം വാങ്ങാനായിരുന്നു വ്യോമസേന ഫ്രഞ്ച് കമ്പനിയായ ഡസോൾട്ടുമായി പദ്ധതിയിട്ടത്.

എന്നാൽ, സാങ്കേതികവിദ്യ കൈമാറ്റത്തിനു ഫ്രഞ്ച് കമ്പനി വിസമ്മതം പ്രകടിപ്പിച്ചതിനാൽ 36 വിമാനമാക്കി ഇടപാടു ചുരുക്കുകയായിരുന്നു. മൂന്നു ദശകമായി ഏക എൻജിൻ വിമാനം സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ ശ്രമിച്ചുവരികയാണ്. സാങ്കേതികവിദ്യ കൈമാറ്റമാണു മുഖ്യതടസ്സമായി നിൽക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP