Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടയറുകളിൽ നൈട്രജൻ നിർബന്ധമാക്കാനൊരുങ്ങി കേന്ദ്രം; ഗുണനിലവാരം ഉയർത്താൻ റബറിനൊപ്പം സിലിക്കോൺ ചേർക്കാനും നിർദ്ദേശിക്കും; തീരുമാനം അപകടങ്ങൾ കുറയ്ക്കുന്നതിനായി; തമിഴ്‌നാട്ടിൽ റോഡ് അപകടങ്ങൾ കുറഞ്ഞപ്പോൾ ഉത്തർപ്രദേശ് മുന്നിലെത്തിയെന്നും നിതിൻ ഗഡ്ക്കരി

ടയറുകളിൽ നൈട്രജൻ നിർബന്ധമാക്കാനൊരുങ്ങി കേന്ദ്രം; ഗുണനിലവാരം ഉയർത്താൻ റബറിനൊപ്പം സിലിക്കോൺ ചേർക്കാനും നിർദ്ദേശിക്കും; തീരുമാനം അപകടങ്ങൾ കുറയ്ക്കുന്നതിനായി; തമിഴ്‌നാട്ടിൽ റോഡ് അപകടങ്ങൾ കുറഞ്ഞപ്പോൾ ഉത്തർപ്രദേശ് മുന്നിലെത്തിയെന്നും നിതിൻ ഗഡ്ക്കരി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി; ടയറുകളിൽ നൈട്രജൻ നിറയ്ക്കുന്നതു നിർബന്ധമാക്കാൻ പദ്ധതിയുണ്ടെന്നു ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയെ അറിയിച്ചു. റബറിനൊപ്പം സിലിക്കോൺ ചേർത്ത് ടയറിന്റെ ഗുണനിലവാരം ഉയർത്തുന്നതിനും കേന്ദ്രം പദ്ധതിയിടുന്നുണ്ട്. അപകടങ്ങൾ കുറയ്ക്കുകയാണു ലക്ഷ്യം. കൂടാതെ ടയർ നിർമ്മിക്കാൻ ഉപയോഗിക്കുന്ന റബറിൽ സിലിക്കൺ കലർത്താൻ നിർമ്മാതാക്കളോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

സിലിക്കൻ മിശ്രിത ടയറിൽ വായുവിനു പകരം നൈട്രജൻ നിറച്ചാൽ, ചൂടു കൂടുന്നതു മൂലം ടയറുകൾ പൊട്ടി അപകടമുണ്ടാകുന്നതു തടയാനാകുമെന്നാണു പ്രതീക്ഷ.റോഡപകടങ്ങൾ കുറയ്ക്കാനായി 14,000 കോടി രൂപയുടെ പദ്ധതി തയാറാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ റോഡപകടങ്ങൾ കുറഞ്ഞു. ഉത്തർപ്രദേശിലാണ് ഇപ്പോൾ ഏറ്റവും കൂടുതൽ. രാജ്യത്തെ മൂന്നിലൊന്ന് ലൈസൻസുകളും വ്യാജമാണ്. ഇതിനെതിരെ നിയമം കൊണ്ടുവരണം. 25 ലക്ഷം വിദഗ്ധ ഡ്രൈവർമാരുടെ കുറവ് ഇന്ത്യയിലുണ്ട്. ഇതു നികത്താനായി ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്ഥാപിക്കുമെന്നും മന്ത്രി ഗഡ്കരി പറഞ്ഞു.

നൈട്രജൻ ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

പുതുപുത്തനാണെങ്കിൽ പോലും ട്യൂബുകളിലും ടയർ ലൈനറുകളിലും അതിസൂക്ഷ്മമായ വിള്ളലുകൾ ഇടംപിടിക്കും. അതിനാൽ ഈ വിള്ളലുകളിലൂടെ ടയർ സമ്മർദ്ദം പതിയെ കുറയും.തത്ഫലമായി ഇടവേളകളിൽ ടയർ സമ്മർദ്ദം പരിശോധിക്കേണ്ടതായി വരും. എന്നാൽ നൈട്രജൻ ടയറുകൾക്ക് ഈ പ്രശ്നം കുറവാണ്. നൈട്രജന്റെ രാസഘടനയാണ് ഇതിന് കാരണവും.വായുവിനെ അപേക്ഷിച്ച് വീൽ റിമ്മുകളിലെ ലോഹവുമായി നൈട്രൈജൻ പ്രതിപ്രവർത്തിക്കില്ല. സാധാരണയായി ടയറിനുള്ളിലെ ഓക്സിജനും ഈർപ്പവും കാരണം ലോഹഘടകങ്ങളിൽ ഓക്സിഡൈസേഷൻ (തുരുമ്പ്) നടക്കും.

കുറഞ്ഞ താപം

റോഡിലൂടെ കാർ നീങ്ങുമ്പോൾ ടയറിന്റെ താപം വർധിക്കാറുണ്ട്. സാധാരണ ടയറുകളെ അപേക്ഷിച്ച് നൈട്രജൻ നിറച്ച ടയറുകളുടെ താപം താരതമ്യേന കുറവാണ്. ഒപ്പം റോഡ് പ്രതലം, വേഗത, ഭാരം എന്നിവയെല്ലാം ടയറിന്റെ താപത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.ടയർ പ്രവർത്തിക്കുമ്പോഴുള്ള താപത്തെ അടിസ്ഥാനപ്പെടുത്തിയാണ് അതത് ടയറുകളുടെ ആയുർദൈർഘ്യം.അമിത വേഗതയിലും അമിത ഭാരത്തിലും നൈട്രജൻ ടയറുകളിൽ താരതമ്യേന കുറഞ്ഞ താപമാണ് സൃഷ്ടിക്കപ്പെടാറുള്ളത്. തത്ഫലമായി നൈട്രജൻ ടയറുകൾക്ക് ആയുർദൈർഘ്യം ഒരൽപം കൂടുതലാണ്.സാധാരണ ടയറുകളെ അപേക്ഷിച്ച് നൈട്രജൻ ടയറുകൾക്ക് വില ഒരൽപം കൂടുതലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP