Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നോട്ട് മാറ്റിയെടുക്കലിനും വിതരണത്തിനും സമയമെടുക്കും; എടിഎമ്മുകൾ നേരെയാകാൻ മൂന്നാഴ്ചയെങ്കിലും വേണം; ആദ്യത്തെ ഏതാനും ദിവസങ്ങളിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് നേരത്തെതന്നെ പ്രതീക്ഷിച്ചിരുന്നെന്നും അരുൺ ജെയ്റ്റ്ലി

നോട്ട് മാറ്റിയെടുക്കലിനും വിതരണത്തിനും സമയമെടുക്കും; എടിഎമ്മുകൾ നേരെയാകാൻ മൂന്നാഴ്ചയെങ്കിലും വേണം; ആദ്യത്തെ ഏതാനും ദിവസങ്ങളിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് നേരത്തെതന്നെ പ്രതീക്ഷിച്ചിരുന്നെന്നും അരുൺ ജെയ്റ്റ്ലി

ന്യൂഡൽഹി: അസാധുവായ നോട്ടുകൾക്ക് പകരം പുതിയ നോട്ട് വിതരണം പൂർണമാകാൻ കൂടുതൽ സമയം ആവശ്യമാണെന്ന് കേന്ദ്രധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി. നോട്ട് മാറ്റം വലിയ പ്രക്രിയയാണ്. രണ്ടായിരും രൂപയുടെ നോട്ടുകൾ എടിഎമ്മുകളിൽ എത്താൻ മൂന്നാഴ്‌ച്ച വരെ വേണ്ടി വരും. പുതിയ നോട്ടുകളുടെ വലിപ്പമനുസരിച്ച് എടിഎമ്മുകൾ പുനക്രമീകരിക്കേണ്ടതുണ്ട്. എടിഎമ്മുകളിൽ കൂടുതൽ നൂറു രൂപാ നോട്ടുകൾ എത്തിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ജനങ്ങൾക്ക് പ്രയാസമുണ്ടായതിൽ ഖേദമുണ്ടെന്നും മുതിർന്ന പൗരന്മാർക്ക് പ്രത്യേകം ക്യൂ ഏർപ്പെടുത്തുന്നത് പരിഗണിക്കുമെന്നും കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി കൂട്ടിച്ചേർത്തു.

പുതിയ നോട്ടിന് സാങ്കേതിക സവിശേഷതകളില്ല. കുപ്രചരണങ്ങളിൽ വീഴരുതെന്നും ജയ്റ്റ്‌ലി മുന്നറിയിപ്പ് നൽകി. സർക്കാർ നയത്തെ കുറ്റപ്പെടുത്തിയ പ്രതിപക്ഷത്തെയും മന്ത്രി വിമർശിച്ചു. കോൺഗ്രസ് ഉത്തരവാദിത്തമില്ലാതെയാണ് വിമർശിക്കുന്നത്. സമ്പത്ത് ഘടന ശുദ്ധീകരിക്കുന്നതിനോട് ചിലർപ്പ് എതിർപ്പാണെന്നും അദ്ദേഹം ആരോപിച്ചു.

സർക്കാർ നിറവേറ്റുന്നത് വലിയ ഉത്തരവാദിത്തമാണ്. നോട്ടുകൾ പിൻവലിച്ച സാഹചര്യത്തെ ധനമന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്. ആദ്യത്തെ ഏതാനും ദിവസങ്ങളിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് നേരത്തെതന്നെ പ്രതീക്ഷിച്ചിരുന്നു. ജനങ്ങൾ പ്രയാസം സഹിച്ചും സർക്കാർ നടപടിയോട് സഹകരിക്കുന്നുണ്ടെന്നും ജയ്റ്റ്‌ലി ആവശ്യപ്പെട്ടു.

86 ശതമാനം പഴയ നോട്ടുകൾ മാറിനൽകിക്കഴിഞ്ഞു. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ നിക്ഷേപമായും മറ്റു രീതിയിലും എസ്‌ബിഐ മാത്രം 2 കോടി 28 ലക്ഷം രൂപയുടെ ഇടപാടുകൾ നടത്തി. ശനി ഉച്ചവരെ 58 ലക്ഷം പേർക്ക് പഴയ നോട്ടുകൾ എസ്‌ബിഐ മാറി നൽകി. പുതിയ 2000 രൂപ നോട്ടുകൾ പിൻവലിക്കാൻ നിലവിലെ എടിഎമ്മുകളിൽ കഴിയില്ല. അവയ്ക്കുള്ളിലെ ഉപകരണത്തിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. അതിനുള്ള നടപടികൾ നടക്കുകയാണ്.

നോട്ടുകൾ പിൻവലിക്കാൻ തീരുമാനിച്ചപ്പോൾ തന്നെ ജനങ്ങൾ കൂട്ടമായി ബാങ്കുകളിലേക്ക് പോകുമെന്ന സർക്കാരിനു അറിയാമായിരുന്നു. പഴയ നോട്ടുകൾ മാറിയെടുക്കാൻ ഡിസംബർ 30 വരെ സമയമുണ്ട്. തുടക്കത്തിൽ ജനങ്ങൾ തിരക്കുകൂട്ടരുത്. സർക്കാരിന്റെ ഈ തീരുമാനത്തെക്കുറിച്ച് മുൻകൂട്ടി അറിയിക്കാൻ സാധിക്കില്ല. അതിനാലാണ് രഹസ്യമാക്കി വച്ചത് ജയ്റ്റ്‌ലി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP