Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദി സർക്കാർ വന്നതോടെ ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപം 80 ശതമാനം കുറഞ്ഞു; നുണകൾ പ്രചരിപ്പിച്ച് ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാൻ കോൺഗ്രസ് ശ്രമം; നിക്ഷേപം സംബന്ധിച്ച് രാഹുൽ ഗാന്ധി നടത്തിയ പ്രസ്ഥാവനയ്ക്ക് മറുപടിയുമായി ധനമന്ത്രി പിയൂഷ് ഗോയൽ

മോദി സർക്കാർ വന്നതോടെ ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപം 80 ശതമാനം കുറഞ്ഞു; നുണകൾ പ്രചരിപ്പിച്ച് ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാൻ കോൺഗ്രസ് ശ്രമം; നിക്ഷേപം സംബന്ധിച്ച് രാഹുൽ ഗാന്ധി നടത്തിയ പ്രസ്ഥാവനയ്ക്ക് മറുപടിയുമായി ധനമന്ത്രി പിയൂഷ് ഗോയൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപം എൺപതു ശതമാനം കുറഞ്ഞതായി കേന്ദ്ര ധനമന്ത്രി പിയുഷ് ഗോയൽ. മോദി അഅധികാരത്തിലേറിയ ശേഷം ഇന്ത്യാക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപം 50 ശതമാനം കൂടിയിട്ടുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് ധനമന്ത്രി രംഗത്തെത്തിയത്. യാതൊരു തരത്തിലുമുള്ള അടിസ്ഥാനവുമില്ലാത്ത വാർത്തകൾ പ്രചരിപ്പിച്ച് രാജ്യത്തിന്റെ പ്രതിച്ഛായ ഇല്ലാതാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2016-2017 കാലത്ത് ഇന്ത്യക്കാരുടെ വിദേശനിക്ഷേപം 34 ശതമാനം കുറയുകയാണുണ്ടായത്്. 2014ന് ശേഷം ഇതുവരെ മൊത്തത്തിൽ 80 ശതമാനത്തിന്റെ കുറവാണുണ്ടായിട്ടുള്ളത്. നിക്ഷേപം സംബന്ധിച്ച് രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവന അടിസ്ഥാന രഹിതമാണെന്ന് സ്വിസ് സർക്കാർ അറിയിച്ചതായും പിയൂഷ് ഗോയൽ വ്യക്തമാക്കി.

സ്വിസ് നാഷണൽ ബാങ്ക് പുറത്തുവിടുന്ന കണക്കുകൾ ഇന്ത്യൻ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കാറുണ്ടെങ്കിലും ഈ കണക്കുകൾ ശരിയായ രീതിയിലല്ല റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് സ്വിസ് അധികൃതർ വ്യക്തമാക്കിയതായി അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ പ്രവർത്തിക്കുന്ന സ്വിസ് സ്ഥാപനങ്ങൾ, ഇന്ത്യയിൽനിന്നുള്ള സ്വിസ് ബാങ്ക് ഇടപാടകൾ, സ്വിറ്റ്സർലൻഡിലുള്ള ഇന്ത്യക്കാരുടെ നിക്ഷേപങ്ങൾ തുടങ്ങിയവയൊക്കെ ഇത്തരം കണക്കുകളിൽ ഉൾപ്പെടാം.

ഇത്തരത്തിലുള്ള നിക്ഷേപങ്ങൾ കള്ളപ്പണമായി കണക്കാക്കാനാകില്ല. ഇത്തരം കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കാതെയാണ് രാഹുൽ ഗാന്ധി ഇക്കാര്യത്തിൽ പ്രസ്താവനയിറക്കിയത്. യാഥാർഥ്യങ്ങൾ മനസ്സിലാക്കാതെ ആരോപണങ്ങൾ ഉന്നയിക്കുകയാണ് രാഹുൽ ഗാന്ധിയുടെ പതിവ്. അവിശ്വാസ പ്രമേയ ചർച്ചയിൽ അദ്ദേഹമുന്നയിച്ച ആരോപണങ്ങൾ ഫ്രഞ്ച് സർക്കാർ നിഷേധിച്ചിരുന്നു. ഇപ്പോൾ സ്വിസ്റ്റ്സർലൻഡ് സർക്കാരും അദ്ദേഹത്തിന്റെ ആരോപണങ്ങൾ നിഷേധിച്ചിരിക്കുകയാണെന്നും പിയൂഷ് ഗോയൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP