Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരിസ്ഥിതി നിയമം എളുപ്പമാക്കുന്ന പരിസ്ഥിതി സംഘടനകൾക്കുള്ള സാമ്പത്തിക സഹായം നിയന്ത്രിക്കുന്നു; മുതലാളിമാർക്കു വേണ്ടി മോദി സർക്കാരിന്റെ ഉദാരനയം ഇങ്ങനെ

പരിസ്ഥിതി നിയമം എളുപ്പമാക്കുന്ന പരിസ്ഥിതി സംഘടനകൾക്കുള്ള സാമ്പത്തിക സഹായം നിയന്ത്രിക്കുന്നു; മുതലാളിമാർക്കു വേണ്ടി മോദി സർക്കാരിന്റെ ഉദാരനയം ഇങ്ങനെ

ന്യൂഡൽഹി: പരിസ്ഥിതി നിയമം കൂടുതൽ എളുപ്പമാക്കിയും വിവിധ പരിസ്ഥിതി സംഘടനകൾക്കുള്ള സാമ്പത്തിക സഹായത്തിന് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടും രാജ്യത്തെ മുതലാളിത്ത വ്യവസ്ഥിതിക്ക് മോദി സർക്കാരിന്റെ പിന്തുണ. നാല് അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾക്കു (എൻജിഒ) കൂടി സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുകയും അഞ്ച് പരിസ്ഥിതി നിയമങ്ങൾക്ക് ഭേദഗതി ബിൽ കൊണ്ടു വരികയും ചെയ്താണ് മോദി സർക്കാർ മുതലാളിമാരോടുള്ള ഉദാരനയം വെളിപ്പെടുത്തുന്നത്.

പരിസ്ഥിതി സംരക്ഷണ നിയമം, വനസംരക്ഷണ നിയമം, ഇന്ത്യൻ വന നിയമം, ജലനിയമം, വായു നിയമം എന്നിവയിലാണ് പ്രധാനപ്പെട്ട മാറ്റങ്ങൾ വരുത്തി പുതിയ ബിൽ കൊണ്ടുവരാൻ തീരുമാനമായിരിക്കുന്നത്. എല്ലാ പദ്ധതികൾക്കും പാരിസ്ഥിതിക അനുമതി എളുപ്പത്തിൽ ലഭിക്കാൻ ഏകജാലക സംവിധാനം ഏർപ്പെടുത്തണമെന്ന ശിപാർശ അംഗീകരിച്ചാണ് സർക്കാരിന്റെ പുതിയ നീക്കം. ഈ വിഷയങ്ങളിൽ കോടതി ഇടപെടൽ പരമാവധി കുറയ്ക്കാനാണ് നിയമഭേദഗതികൾ കൊണ്ടുവരുന്നത്.

പരിസ്ഥിതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ കോടതികൾക്കു മേൽ സർക്കാരിന് പരമാധികാരം ലഭിക്കുന്ന തരത്തിൽ നിയമനിർമ്മാണം നടത്തണമെന്നും സമിതി ശുപാർശ ചെയ്തിട്ടുണ്ട്. അഞ്ച് നിയമഭേദഗതികൾക്കുള്ള ബില്ലിന്റെ കരട് തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അടുത്ത മാസം മന്ത്രിസഭയുടെ അനുമതിക്കായി സമർപ്പിക്കുമെന്നും വനം, പരിസ്തിത മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു.

അതോടൊപ്പം തന്നെ ഗ്രീൻപീസിന് പിന്നാലെ അവാസ്, ബാങ്ക് ഇൻഫർമേഷൻ സെന്റർ, സിയർറ ക്ലബ്, 350 ഡോട്ട് ഓർഗ് എന്നീ സംഘടനകൾക്കാണ് സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഈ സംഘടനകൾക്ക് വിദേശത്തു നിന്ന് വരുന്ന ഫണ്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ ക്ലിയറൻസ് ലഭിക്കാതെ സംഘടനകളുടെ അക്കൗണ്ടിലേക്ക് മാറ്റരുതെന്ന് റിസർവ് ബാങ്ക് നിർദ്ദേശം നൽകിയാണ് സർക്കാർ സംഘടനകളുടെ മേൽ പിടിമുറുക്കിയിരിക്കുന്നത്. ഈ സംഘടനകളുടെയെല്ലാം എല്ലാ പ്രവർത്തനങ്ങളും നിരീക്ഷിക്കാൻ എഫ്ആർസിഎ സെൽ ഡയറക്ടർ ഉത്തരവിട്ടിരിക്കുകയാണ്.

സർക്കാരിന്റെ പല വിദേശനിക്ഷേപങ്ങളേയും ചോദ്യം ചെയ്ത് അന്താരാഷ്ട ശ്രദ്ധ പിടിച്ചു പറ്റിയ സംഘടനകളാണ് ഇവയിൽ പലതും. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന നിർമ്മാണങ്ങൾ, വികസന നയങ്ങൾ, കാലാവസ്ഥാ വ്യതിയാനങ്ങൾ ഉയർത്തുന്ന വെല്ലുവിളി, വേൾഡ് ബാങ്ക്, എഡിബി എന്നിവയുടെ സുതാര്യമല്ലാത്ത വൻകിട പദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ട് വിവരശേഖരണങ്ങളും ചർച്ചകളും സംഘടിപ്പിക്കുന്നതിൽ ഊന്നൽ നൽകി പ്രവർത്തിക്കുന്നവയാണ് ഈ സന്നദ്ധ സംഘടനകളെല്ലാം.

അന്താരാഷ്ട്ര ബന്ധമുള്ള ഈ എൻജിഒകൾ പരിസ്ഥിതി പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടി ബോധപൂർവം രാജ്യത്തിന്റെ വികസനപ്രവർത്തനങ്ങളെ തകിടം മറിക്കാൻ ശ്രമിക്കുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവയ്ക്കു മേൽ സർക്കാർ നിയന്ത്രണമേർപ്പെടുത്താൻ തീരുമാനിച്ചത്. അതേസമയം പരിസ്ഥിതി സംഘടനകളെ സാമ്പത്തിക നിയന്ത്രണത്തിന്റെ പേരിൽ മൂക്കുകയറിടാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ നേരത്തെ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വിമർശിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP